കെ.എസ്.ആർ.ടി.സി പെൻഷൻ വൈകുന്നതിനെതിരെ കോടതിയലക്ഷ്യ ഹരജി
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ വൈകുന്നതിനെതിരെ വീണ്ടും ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക് കുമാറാണ് മൂന്നാം വട്ടവും ഹരജി നൽകിയിരിക്കുന്നത്. എല്ലാ മാസവും അഞ്ചിനു മുമ്പ് പെൻഷൻ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, മാർച്ചിലെ പെൻഷൻ ഇനിയും ലഭിച്ചിട്ടില്ലെന്ന് കാട്ടിയാണ് ഹരജി. നേരത്തേ രണ്ടുതവണ നൽകിയ കോടതിയലക്ഷ്യ ഹരജികൾ പരിഗണനക്കെടുത്തപ്പോൾ തുക നൽകിയതായി കെ.എസ്.ആർ.ടി.സി അറിയിക്കുകയും കേസ് അവസാനിപ്പിക്കുകയുമായിരുന്നു.അതേസമയം, ശമ്പള വിതരണം വൈകുന്നതിനെതിരെ ചില ജീവനക്കാർ നൽകിയ ഹരജികൾ മാർച്ച് 22ലേക്ക് മാറ്റി. എല്ലാ മാസവും 10ന് മുമ്പ് ശമ്പളം നൽകണമെന്ന് നിർദേശിച്ചിരുന്നു. പകുതി ശമ്പളം കൊടുത്തതായി കെ.എസ്.ആർ.ടി.സി കോടതിയെ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

