കരുനാഗപ്പള്ളി: ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് പുറത്തുകടക്കാൻ റെയിൽവേ ട്രാക്കിലൂടെ സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസ്. സംഭവം അറിഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയ രണ്ട് പേർക്കെതിരെ കേസെടുത്തു.
വവ്വാക്കാവിൽനിന്ന് കരുനാഗപ്പള്ളിയിലേക്കായിരുന്നു യാത്ര. സംഭവം അറിഞ്ഞ് കായംകുളത്ത് നിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം കെ.എൽ 23 ഇ 4877 നമ്പർ പൾസർ ബൈക്ക് ഉപേക്ഷിച്ച് തിരിക ഒാടുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ദീപുവിെൻറ ഉടമസ്ഥതയിലുള്ള ബൈക്കാണെന്ന് കണ്ടെത്തി. ബൈക്ക് യാത്രികർക്കായി അന്വേഷണം ഉൗർജിതപ്പെടുത്തി.