Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ചിഹ്നങ്ങളുമായി ...

പാർട്ടി ചിഹ്നങ്ങളുമായി കലശം; സംഘർഷം, കല്ലേറ്​, ലാത്തിച്ചാർജ്​

text_fields
bookmark_border
പാർട്ടി ചിഹ്നങ്ങളുമായി കലശം; സംഘർഷം, കല്ലേറ്​, ലാത്തിച്ചാർജ്​
cancel

മു​ഴ​പ്പി​ല​ങ്ങാ​ട്(കണ്ണൂർ): മു​ഴ​പ്പി​ല​ങ്ങാ​ട് ശ്രീ​കു​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്രം താ​ല​പ്പൊ​ലി മ​ഹോ​ത്സ​ വത്തിനിടെ ആ​ചാ​രം ലം​ഘി​ച്ചു​ള്ള ക​ല​ശം വ​ര​വ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. പാ​ർ​ട്ടി ചിഹ്നങ്ങളുമായി വന്ന ക​ല​ശ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ക​ല്ലേ​റും ന​ട​ന്നു. ഒ​ടു​വി​ൽ പൊ​ലീ​സ്​ ലാ​ത്തി വീ​ശി.

പാ​ർ​ട്ടി​ചി​ഹ്ന​ങ്ങ​ളും തോ​ര​ണ​വു​മാ​യെ​ത്തി​യ ക​ല​ശം പൊ​ലീ​സും ക്ഷേ​ത്ര​ക്ക​മ്മി​റ്റി​യും ക്ഷേ​ത്ര ക​വാ​ട​ത്തി​ൽ ത​ട​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​നെ മ​റി​ക​ട​ന്ന് ബി.​ജെ.​പിക്കാരുടെ ക​ല​ശം കാ​വി​ൽ ക​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പൊ​ലീ​സ് സാ​ന്നി​ധ്യ​വും സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും കാ​ര​ണം കൂ​ടു​ത​ൽ അ​നി​ഷ്​​ട സം​ഭ​വം ഉ​ണ്ടാ​യി​ല്ല.

പൂ​ർ​വി​ക ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ ക​ല​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി ക്ഷേ​ത്ര​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​ക്ക്​ ക​ല​ശം കൈ​യേ​ൽ​ക്ക​ലും കു​ളം കൈ​യേ​ൽ​ക്ക​ലും ക​രി​മ​രു​ന്നു പ്ര​യോ​ഗ​ത്തി​നും ശേ​ഷം രാ​വി​ലെ കാ​വി​ൽ​നി​ന്നി​റ​ങ്ങ​ൽ ച​ട​ങ്ങോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

Show Full Article
TAGS:kannur cpm bjp conflict political conflict temple malayalam news 
News Summary - Containing Party Signs in temple; Conflict, stonewalling, lathicharge
Next Story