ക്യാഷ് എന്നെഴുതിയ കണ്ടെയ്‌നറുകളിൽ 'ക്യാഷല്ല'; മുങ്ങിയ കപ്പലിൽ എന്തൊക്കെ..? പട്ടിക പുറത്തുവിട്ട് സർക്കാർ, തേങ്ങ മുതൽ കാൽസ്യം കാർബൈഡ് വരെ..!
text_fieldsകൊച്ചി: കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന ചരക്ക് കപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തൊക്കെ വസ്തുക്കൾ ഉണ്ടായിരുന്നതെന്ന പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു.
കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡാണ് 13 കണ്ടെയ്നറുകളിലുള്ളത്. ഇതു വെള്ളവുമായി ചേർന്നാൽ അസറ്റലിൻ വാതകമുണ്ടാകും. പെട്ടെന്നു തീപിടിക്കുന്നതാണിത്. മനുഷ്യശരീരവുമായി നേരിട്ടുള്ള സമ്പർക്കം പലതരത്തിൽ അപകടകരമാണ്. ഇതിൽ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ്.
ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.
87 കണ്ടെയ്‌നറുകളില്‍ തടിയും 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളുമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് പുറത്തുവിട്ടത്. മേയ് 24ന് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെവെച്ചാണ് ലൈബീരിയൻ ചരക്ക് കപ്പല്‍ മുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

