തീപിടിച്ച കപ്പലിലെ തീരത്തടിഞ്ഞ കണ്ടെയ്നർ കൊല്ലം പോർട്ടിലേക്ക് മാറ്റും; കടൽ വെള്ളം പരിശോധിക്കും
text_fields1. പുന്നപ്ര തീരത്തടിഞ്ഞ ലൈഫ് ബോട്ട്, 2. വളഞ്ഞവഴി തീരത്തടിഞ്ഞ ടാങ്ക്
അമ്പലപ്പുഴ: കണ്ണൂർ തീരത്തുവെച്ച് തീപിടിച്ച സിംഗപ്പൂർ കപ്പൽ വാൻഹായിയിലെ തീരത്തടിഞ്ഞ കണ്ടെയ്നർ കൊല്ലം പോർട്ടിലേക്ക് മാറ്റാൻ തീരുമാനം. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലനീകരണ നിയന്ത്രണ വകുപ്പ് ശേഖരിക്കും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടോ എന്ന കണ്ടെത്താനാണ് പരിശോധന.
കഴിഞ്ഞ ദിവസം കണ്ണൂർ തീരത്തുവെച്ച് തീപിടിച്ച സിംഗപ്പൂർ കപ്പൽ വാൻഹായിയിലെ ലൈഫ് ബോട്ടും ഗ്യാസ് ടാങ്കും അമ്പലപ്പുഴ തീരത്ത് രണ്ടിടങ്ങളിലായി അടിഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് പുന്നപ്ര അറപ്പപ്പൊഴി കടൽതീരത്ത് ലൈഫ് ബോട്ടും തിങ്കളാഴ്ച പുലര്‍ച്ച പത്ത് കിലോ മീറ്റർ തെക്ക് വളഞ്ഞവഴി തീരത്ത് വെള്ള നിറത്തിലുള്ള ഗ്യാസ് ടാങ്കും തീരത്തടിഞ്ഞത്.
പുന്നപ്ര തീരത്തടിഞ്ഞ ചുവപ്പ് നിറത്തിലുള്ള ബോട്ടിന് ഏകദേശം അഞ്ച് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും വരും. ശക്തമായ തിരമാലയിലും കാറ്റിലും തീരത്തുലയുന്ന ബോട്ട് ശ്രദ്ധയില്‍പെട്ട തീരദേശവാസികളാണ് പുന്നപ്ര പൊലീസിനെ വിവരമറിയിച്ചത്.
പുന്നപ്ര പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് കരയിൽ കയറ്റി കാറ്റാടിമരത്തില്‍ കെട്ടി സുരക്ഷിതമാക്കി. കപ്പല്‍ ജീവനക്കാരുടെ സുരക്ഷക്കായുള്ള ലൈഫ് ബോട്ടാണ് തീരത്ത് ഒഴുകിയെത്തിയത്. സിംഗപ്പൂർ കസ്റ്റംസിന് ലൈഫ് ബോട്ട് കൈമാറും.
കപ്പലിലെ 24,600 ലിറ്റര്‍ ശേഷിയുള്ള പാചകവാതക ടാങ്കാണ് വളഞ്ഞവഴിയില്‍ അടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച തീരത്ത് തിരമാലയില്‍ ആടിയുലയുന്ന ടാങ്ക് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വേണ്ട സുരക്ഷ ഒരുക്കി.
സിംഗപ്പൂരില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കസ്റ്റംസ് വിഭാഗം പരിശോധന നടത്തി ടാങ്ക് കാലിയാണെന്ന് ഉറപ്പാക്കിയ ശേഷം വൈകീട്ടോടെ വടംകെട്ടി രണ്ട് ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് തീരത്ത് അടുപ്പിച്ചു.
Cargo Ship Fire, Wan Hai 503, Cargo Ship,വാൻഹായ് 503 കപ്പൽ, ചരക്കുകപ്പൽ തീപിടിത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

