Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ടെയിനര്‍...

കണ്ടെയിനര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു

text_fields
bookmark_border
കണ്ടെയിനര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
cancel

അങ്കമാലി: പട്ടണത്തില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. അങ്കമാലി കറുകുറ്റി എളവൂര്‍ കവല മണവാളന്‍ വീട്ടില്‍ പൗലോസിന്‍്റെ മകന്‍ മാര്‍ട്ടിനാണ് (47) മരിച്ചത്. ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. ബുധനാഴ്ച സന്ധ്യയോടെ ദേശീയപാതയില്‍ അങ്കമാലി സെന്‍റ് ആന്‍റ്സ് കോളജിന് സമീപമായിരുന്നു അപകടം.

ലോറിയും സ്കൂട്ടറും ആലുവ ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി സ്കൂട്ടറിനെ മറികടക്കുമ്പോള്‍ ഹാന്‍ഡിലില്‍ തട്ടുകയും നിയന്ത്രണം തെറ്റി മാര്‍ട്ടിന്‍ ലോറിക്കടിയില്‍ വീഴുകയുമായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഭാര്യ: സിന്‍സി. മക്കള്‍: ഓസ്റ്റിന്‍, ബാസ്റ്റിന്‍. അപകടത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
TAGS:Lorry Accidnt accident death scooter passenger died 
Next Story