Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതി സ്​റ്റോറുകൾക്ക്...

നീതി സ്​റ്റോറുകൾക്ക് കൂടുതൽ വിലക്കുറവിൽ മരുന്ന്​ നൽകാൻ കൺസ്യൂമർഫെഡ്

text_fields
bookmark_border
consumerfed
cancel

മ​ല​പ്പു​റം: സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കീ​ഴി​ലു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്ക്​ മ​രു​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ തീ​രു​മാ​നി​ച്ചു.

നി​ല​വി​ൽ 13 ശ​ത​മാ​നം മാ​ർ​ജി​നി​ൽ ന​ൽ​കു​ന്ന മ​രു​ന്നി​ന്​ 20 ശ​ത​മാ​നം വ​രെ മാ​ർ​ജി​ൻ അ​നു​വ​ദി​ക്കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ 30 മു​ത​ൽ 40 വ​രെ ശ​ത​മാ​നം മാ​ർ​ജി​ൻ ന​ൽ​കും.

മ​രു​ന്നു​വി​പ​ണി​യി​ൽ നീ​തി സ്റ്റോ​റു​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ്​ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ കൂ​ടു​ത​ൽ ഇ​ള​വ് ന​ൽ​കു​ന്ന​ത്. നീ​തി സ്റ്റോ​റു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യാ​നു​സ​ര​ണം ജി​ല്ല നീ​തി വെ​യ​ർ ഹൗ​സു​ക​ളി​ൽ​നി​ന്ന് ന​ൽ​കും.

ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ എം.​ഡി എം. ​സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​ക​ര​ണ ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ, അ​സി. ര​ജി​സ്​​ട്രാ​ർ​മാ​ർ, ജി​ല്ല​യി​ലെ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumerfedNeethi store
News Summary - Consumerfed to provide more affordable medicines to Neethi stores
Next Story