Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാധനങ്ങൾ ഓൺലൈനായി...

സാധനങ്ങൾ ഓൺലൈനായി വീടുകളിലെത്തിക്കാൻ കൺസ്യൂമർഫെഡും

text_fields
bookmark_border
സാധനങ്ങൾ ഓൺലൈനായി വീടുകളിലെത്തിക്കാൻ കൺസ്യൂമർഫെഡും
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക​ൺ​സ്യൂ​ മ​ർ​ഫെ​ഡ് ഓ​ൺ​ലൈ​ൻ​വ്യാ​പാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ ണാ​കു​ള​ത്തും കോ​ഴി​ക്കോ​ട്ടും ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വ്യാ​പാ​രം ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്ര ി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ നാ​ലു​ത​രം കി​റ്റു​ക​ളാ​ണ ് ഓ​ൺ​ലൈ​ൻ ആ​യി ല​ഭി​ക്കു​ക. ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​െൻറ പി​റ്റേ​ദി​വ​സം ഡോ​ർ ഡെ​ലി​വ​റി ന​ട​ത്തും. എ​റ​ണാ​ക ു​ള​െ​ത്ത​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും അ​ഞ്ച് സോ​ണു​ക​ളാ​യി ത​രം തി​രി​ച്ചാ​ണ് ഡോ​ർ ഡെ​ലി​വ​റി ന​ട​ത്തു​ക. ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​േ​ത നി​ര​ക്കി​ലാ​ണ് ഓ​ൺ​ലൈ​നി​ലും സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. ഡെ​ലി​വ​റി ചാ​ർ​ജ് അ​നു​ബ​ന്ധ​മാ​യി ബി​ല്ലി​ൽ ഈ​ടാ​ക്കും.

ത​ട​സ്സ​മി​ല്ലാ​ത്ത വി​പ​ണ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​രി​യും പ​ഞ്ച​സാ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ സം​ഭ​ര​ണം ഇ​ര​ട്ടി​യാ​ക്കി. നി​ല​വി​ൽ മൂ​ന്ന്​ ആ​ഴ്​​ച​ത്തേ​ക്ക്​ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ങ്ങ​ൾ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ൽ ല​ഭ്യ​മാ​ണ്. 30 കോ​ടി​യു​ടെ സാ​ധ​ന​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​റ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ ഇ​തി​നോ​ട​കം സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​കാ​ര​ണ​മാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ചി​ല വി​ത​ര​ണ​ക്കാ​രു​ടെ ശ്ര​മം ക​ർ​ശ​ന​മാ​യി നേ​രി​ടും. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ സം​ഭ​ര​ണ​ത്തി​നോ​ട് സ​ഹ​ക​രി​ക്കാ​ത്ത വി​ത​ര​ണ​ക്കാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​റു​മാ​യി ആ​ലോ​ചി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ്, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹോം ​ക്വാ​റ​ൈ​ൻ​റ​നി​ലാ​യ ആ​ളു​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ഹോം ​ഡെ​ലി​വ​റി പ​ദ്ധ​തി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ഏ​ക​ദേ​ശം 500 കു​ടും​ബ​ങ്ങ​ൾ​ക്കും എ​റ​ണാ​കു​ള​ത്ത്‌ ഏ​ക​ദേ​ശം 100 കു​ടും​ബ​ങ്ങ​ൾ​ക്കും ഈ ​പ​ദ്ധ​തി പ്ര​കാ​രം സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി.

മ​ല​പ്പു​റം, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടി ഹോം ​ഡെ​ലി​വ​റി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

സപ്ലൈകോ ഓൺലൈൻ വിതരണം തുടങ്ങുന്നു
കൊ​ച്ചി: സ​പ്ലൈ​കോ കൊ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ വ​ഴി അ​വ​ശ്യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സി.​എം.​ഡി പി.​എം. അ​ലി അ​സ്ഗ​ർ പാ​ഷ അ​റി​യി​ച്ചു. സൊ​മോ​റ്റോ​യു​മാ​യി ചേ​ർ​ന്നാ​ണ് വീ​ടു​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്. പ്രാ​രം​ഭ ന​ട​പ​ടി എ​ന്ന നി​ല​യി​ൽ സ​പ്ലൈ​കോ ആ​സ്ഥാ​ന​മാ​യ ഗാ​ന്ധി​ന​ഗ​റി​ന്​ എ​ട്ട്​ കി.​മീ. പ​രി​ധി​യി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കും. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 17 ഇ​ട​ത്ത്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കും.

ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്താ​ൽ 40-50 മി​നി​റ്റി​ന​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ടു​ക​ളി​ൽ ല​ഭി​ക്കും. ഇ-​പേെ​മ​ൻ​റാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും സി.​എം.​ഡി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumerfedkerala newshome delivery
News Summary - consumerfed to start home delivery
Next Story