Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​പ​ഭോ​ക്താ​ക്ക​ൾ...

ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ​രു​ന്നു; തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ഫോ​റം ഏ​റെ മു​ന്നി​ൽ

text_fields
bookmark_border
ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ണ​രു​ന്നു; തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ഫോ​റം ഏ​റെ മു​ന്നി​ൽ
cancel


തൃ​ശൂ​ർ: കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​​െൻറ  ക​ണ​ക്കു​ക​ൾ മാ​ത്ര​മു​ള്ള ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​ന​ട​ക്കു​ക​യാ​ണ്​ തൃ​ശൂ​ർ ഫോ​റം. രാ​ജ്യ​ത്ത് അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ  ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും തീ​ർ​പ്പു ക​ൽ​പി​ക്കു​ക​യും ചെ​യ്ത​ത് ഇ​വി​ടെ​യാ​ണ്. 4,526 കേ​സു​ക​ളാ​ണ് ഇൗ ​കാ​ല​യ​ള​വി​ൽ തീ​ർ​പ്പാ​ക്കി​യ​ത്. ദി​വ​സം 200 കേ​സ്​ തീ​ർ​പ്പാ​ക്കു​ക​യെ​ന്ന അ​പൂ​ർ​വ​നേ​ട്ട​വും തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ഫോ​റം നേ​ടി​യി​ട്ടു​ണ്ട്​.
 

2017 ഫെ​ബ്രു​വ​രി​യി​ലെ ക​ണ​ക്കു​പ്ര​കാ​രം  2,320 കേ​സു​ക​ളാ​ണ് തൃ​ശൂ​ർ ഫേ​റ​ത്തി​ലു​ള്ള​ത്. വി​ധി​പ​റ​യാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത് 1,250 കേ​സു​ക​ളാ​ണ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ  കൈ​കാ​ര്യം ചെ​യ്യു​ന്ന ഫോ​റ​വും തൃ​ശൂ​രി​ലേ​താ​ണെ​ന്ന് പ്ര​സി​ഡ​ൻ​റ് പി.​കെ. ശ​ശി പ​റ​ഞ്ഞു. 90 ശ​ത​മാ​നം കേ​സു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ, കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​മാ​യി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള കേ​സു​ക​ളും തൃ​ശൂ​ർ ഫോ​റ​ത്തി​ലാ​ണ് കൂ​ടു​ത​ൽ. നൂ​റി​ലേ​റെ കേ​സു​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്നു. 90 മു​ത​ൽ 150 ദി​വ​സ​ത്തി​ന​കം േക​സു​ക​ൾ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഒ​രു സി​റ്റി​ങ്ങി​ൽ​ത​ന്നെ 70 മു​ത​ൽ 80 കേ​സു​ക​ൾ​വ​രെ പ​രി​ഗ​ണി​ക്കു​ന്നു. 

അ​ധി​കം കേ​സു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന ദു​ഷ്പേ​രി​ല്‍നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ൾ പ​രി​ഹ​രി​ച്ചു​വെ​ന്ന  നേ​ട്ട​ത്തി​ലേ​ക്ക് തൃ​ശൂ​ർ ഫോ​റം ഉ​യ​ര്‍ന്ന​ത്. 2008ല്‍ ​ഫോ​റം പ്ര​സി​ഡ​ൻ​റാ​യി പ​ത്മി​നി സു​രേ​ഷ് ചു​മ​ത​ല​യേ​റ്റ​ശേ​ഷം 6,284 കേ​സു​ക​ള്‍ക്കാ​ണ് തീ​ര്‍പ്പാ​ക്കി​യ​ത്. ഫ്ലാ​റ്റ്  നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത, വൈ​ദ്യു​തി^​കു​ടി​വെ​ള്ള ബി​ല്ലു​ക​ളി​ലെ തെ​റ്റു​ക​ൾ, മൊൈ​ബ​ൽ ഫോ​ൺ, ക​ണ​ക്​​ഷ​ൻ സേ​വ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, ആ​രോ​ഗ്യ പോ​ളി​സി ​െക്ല​യിം  ന​ൽ​കാ​ത്ത​ത്, ചി​ട്ടി​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ.

റി​ല​യ​ന്‍സ് ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ മു​കേ​ഷ് അം​ബാ​നി​ക്കെ​തി​രെ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ അ​യ​ച്ച ച​രി​ത്ര​മു​ണ്ട് തൃ​ശൂ​ർ ഫോ​റ​ത്തി​ന്. ക​മ്പ​നി പ​ണം  അ​ട​ച്ചാ​ണ് കേ​സ് ഒ​ഴി​വാ​ക്കി​യ​ത്. ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​പ്പി​രി​വി​​െൻറ പേ​രി​ൽ സു​ബ്ര​ഹ്മ​ണ്യം സ്വാ​മി​ക്കും ഫോ​റം വാ​റ​ൻ​റ​യ​ച്ചി​രു​ന്നു.  ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര​ത്തി​ല്‍ മു​ന്നി​ട്ടു​നി​ല്‍ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​പ്പോ​ള്‍ ഇ​തി​ന​്​ ക​രു​ത്തു​പ​ക​രു​ന്ന​താ​യി​രു​ന്നു തൃ​ശൂ​ര്‍ ഉ​പ​ഭോ​ക്തൃ​ഫോ​റ​ത്തി​​െൻറ ഈ  ​വ​ള​ര്‍ച്ച. 2017ൽ 21,020 ​കേ​സു​ക​ളാ​ണ് ജി​ല്ല ഫോ​റ​ങ്ങ​ളി​ൽ ആ​കെ ഫ​യ​ൽ ചെ​യ്ത​ത്. ഇൗ​വ​ർ​ഷം 19,097 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ദേ​ശീ​യ ക​മീ​ഷ​നി​ൽ 12,780ഉം ​സം​സ്ഥാ​ന ക​മീ​ഷ​നു​ക​ളി​ൽ 1,43,655ഉം ​ജി​ല്ല ഫോ​റ​ങ്ങ​ളി​ൽ 3,092,256ഉം ​കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consumer rights day
News Summary - consumer protection day
Next Story