ഓണവിപണിയില്‍ റെക്കോഡ് വിൽപനയുമായി കണ്‍സ്യൂമര്‍ ഫെഡ്
text_fieldsകോഴിക്കോട്: ഓണവിപണിയില്‍ റെക്കോഡ് വിൽപനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഇത്തവണ 187 കോടിയുടെ വില്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് സാധിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ ഫെഡ് ഈ വിൽപന കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 കോടിയുടെ അധിക വില്പനയാണിത്.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനം സാധനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വില്പന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

