കെ.എസ്.ആർ.ടി.സിയെ കൈവിടാതിരിക്കാൻ കൂടുതൽ ഓഫറുകൾക്ക് ആലോചന
text_fieldsതിരുവനന്തപുരം: ബസ് ചാർജ് വർധനയെ തുടർന്ന് യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ കൈവിടാതിരിക്കാൻ കൂടുതൽ ഓഫറുകൾ ഏർപ്പെടുത്താൻ ആലോചന. ട്രെയിനുകളിലുള്ളതു പോലെ സീസൺ ടിക്കറ്റ് ഏർപ്പെടുത്താൻ നേരത്തേ മാനേജ്മെന്റ് കൈക്കൊണ്ട തീരുമാനം ഉടൻ നടപ്പാക്കും. ഇതോടൊപ്പം ദീർഘദൂര ബസുകളിലെ ടിക്കറ്റ് നിരക്കുകളിൽ നിശ്ചിത ശതമാനം കുറവ് നൽകും. അവധി ദിവസങ്ങൾ ഒഴികെയായിരിക്കും ഓഫർ.
മാസം 20 ഡ്യൂട്ടിയില്ലാത്തവർക്ക് ശമ്പളം വൈകും
തിരുവനന്തപുരം: ഇനി മുതൽ 20 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർക്ക് കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകും. ഇത്തരക്കാരുടെ ശമ്പള ബിൽ തൊട്ടടുത്തമാസം അഞ്ചിനുശേഷമേ പരിഗണിക്കൂ. ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ കാരണങ്ങളാൽ അവധിയെടുക്കുന്നവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജീവനക്കാർ ഹാജരാകാത്തതുകാരണം പ്രതിദിനം 300 മുതൽ 350 സർവിസുകൾ വരെ മുടങ്ങുന്നെന്നും വരുമാന നഷ്ടമുണ്ടാകുന്നെന്നും വ്യക്തമായതിനെ തുടർന്നാണ് തീരുമാനമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

