ആ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബംബർ 10 കോടി നിർമാണത്തൊഴിലാളിക്ക്
text_fieldsആയഞ്ചേരി (കോഴിക്കോട്): വിഷു ബംബർ ഒന്നാം സമ്മാനമായ 10 കോടി രൂപ വടകരയ്ക്കടുത്ത തിരുവള്ളൂരിലെ കെട്ടിട നിർമാണത്തൊഴിലാളിക്ക്. തിരുവള്ളൂർ സ്വദേശി തറോപ്പൊയിൽ ഷിജുവിനാണ് നറുക്കെടുപ്പിൻെറ തലേ ദിവസം എടുത്ത ടിക്കറ്റിലൂടെ 10 കോടിയുടെ ലോട്ടറി ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് വടകര കനറ ബാങ്ക് ശാഖയിൽ ടിക്കറ്റ് കൈമാറിയത്. ഈ മാസം 22ന് വടകരയിൽ ബി.കെ ഏജൻസിയുടെ ഉപ ഏജൻറ് പതിയാരക്കര രാജൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അഞ്ചു ദിവസം കഴിഞ്ഞിട്ടും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തിരുവള്ളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കാനായി ഇയാളെ തേടിയെത്തിയിരുന്നു. തനിക്കല്ല ലോട്ടറിയടിച്ചതെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
എൽ.ബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷിജുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

