വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും രക്ഷയില്ല; വോട്ടു ചെയ്യാൻ പോയ അതിഥി തൊഴിലാളികൾ തിരികെ വരാത്തതിനെ തുടർന്ന് നിർമാണ മേഖല പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: വോട്ട് ചെയ്യാൻ സ്വദേശത്തേക്ക് പോയ അതിഥി തൊഴിലാളികൾ തിരിച്ചു വരാത്തതിനെ തുടർന്ന് നിർമാണ മേഖലയിലുൾപ്പെടെ പ്രതിസന്ധി രൂക്ഷം. കേരളത്തിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 90 ശതമാനവും അതിഥി തൊഴിലാളികളാണ്. ഇതിൽ കൂടുതൽ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വോട്ട് ചെയ്യാനായി ബംഗാളിലേക്ക് പോയ തൊഴിലാളികൾ ഒന്നര മാസമായിട്ടും തിരിച്ചെത്തിയിട്ടില്ല. തിരികെ വരാൻ ഉയർന്ന ശമ്പളമാണ് ഇവർ ആവശ്യപ്പെടുന്നതെന്നാണ് തൊഴിലുടമകൾ പറയുന്നത്.
നാട്ടിലെത്താൻ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ട് പോലും തൊഴിലാളികൾ തിരികെ വരാൻ തയാറാകാത്ത സാഹചര്യമാണ് ഉള്ളത്. തൊഴിലാളി ക്ഷാമത്തെ തുടർന്ന് നിർമാണ മേഖലയിലെ ചെറുകിട സംരംഭകർ ഉൾപ്പെടെ പറഞ്ഞ സമയത്ത് ഏറ്റെടുത്ത പണി തീർത്തു നൽകാനാകാതെ പ്രതിസന്ധിയിലാണ്. നിർമാണ മേഖലക്ക് പുറമെ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന ഹോട്ടലുകളിലും പ്രതിസന്ധി രൂക്ഷമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

