Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് തുരങ്കപാതയുടെ നിർമാണത്തിന് തുടക്കം; പലരും നടക്കില്ലെന്ന കരുതിയത് സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
'കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത് ദുരനുഭവങ്ങൾ മാത്രം'
Wayanad tunnel Road -Pinarayi vijayan
cancel

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് താ​മ​ര​ശ്ശേ​രി ചു​രം പാ​ത​ക്ക് ബ​ദ​ലാ​യി മ​ല​യോ​ര ജ​ന​ത​യും സ​ഞ്ചാ​രി​ക​ളും ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി-​മേ​പ്പാ​ടി ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നിർമാണോദ്ഘാടനം മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ നി​ർ​വ​ഹി​ച്ചു.

വയനാട് തു​ര​ങ്ക​പാ​ത​ എന്നത് പ്രതിബന്ധങ്ങളെ മറികടന്നുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പലരും നടക്കില്ലെന്ന കരുതിയത് സർക്കാർ നടപ്പാക്കും. കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത് ദുരനുഭവങ്ങൾ മാത്രമാണ്. വികസനപദ്ധതികൾ ഏറ്റെടുക്കുമ്പോൾ അതിനെ തകർക്കാൻ ശ്രമിച്ചു. തുരങ്കപാത മലബാറിന്‍റെ വികസനത്തിന് കുതിപ്പാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആ​ന​ക്കാം​പൊ​യി​ൽ സെ​ന്റ് മേ​രീ​സ് സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചടങ്ങിൽ മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, പ്രി​യ​ങ്ക ഗാ​ന്ധി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ലി​ന്റോ ജോ​സ​ഫ്, ടി. ​സി​ദ്ദീ​ഖ്, കോ​ഴി​ക്കോ​ട് ജി​ല്ല ക​ല​ക്‌​ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 3.15 കി​ലോ​മീ​റ്റ​റും വ​യ​നാ​ട് ജി​ല്ല​യി​ൽ 5.58 കി​ലോ​മീ​റ്റ​റു​മാ​യി 8.73 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ ദൈ​ർ​ഘ്യം. ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം നാ​ല് വ​ർ​ഷം​ കൊ​ണ്ട് പൂ​ർ​ത്തി​യാ​കും. യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ര​ട്ട തു​ര​ങ്ക​പാ​ത​യാ​വും ഇ​ത്.

മ​റി​പ്പു​ഴ (കോ​ഴി​ക്കോ​ട്) മു​ത​ൽ മീ​നാ​ക്ഷി പാ​ലം (വ​യ​നാ​ട്) വ​രെ അ​പ്രോ​ച്ച് റോ​ഡ്‌ ഉ​ൾ​പ്പെ​ടെ 8.73 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യു​ടെ 8.11 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളാ​ണ്. പ​ദ്ധ​തി​യി​ൽ ഇ​രു​വ​ഴ​ഞ്ഞി​പ്പു​ഴ​ക്ക് കു​റു​കെ ര​ണ്ട് പ്ര​ധാ​ന പാ​ല​ങ്ങ​ളും മ​റ്റ് മൂ​ന്ന് ചെ​റു​പാ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​റ് വ​ള​വു​ക​ളു​ള്ള റൂ​ട്ടി​ൽ ഓ​രോ 300 മീ​റ്റ​റി​ലും ഇ​ര​ട്ട തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യും (ക്രോ​സ് പാ​സേ​ജ്) ഉ​ണ്ടാ​വും.

പ​ദ്ധ​തി​ക്കാ​യി 33 ഹെ​ക്ട​ർ ഭൂ​മി​യാ​ണ്‌ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 5771 മീ​റ്റ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യും 2964 മീ​റ്റ​ർ സ്വ​കാ​ര്യ​ഭൂ​മി​യി​ലൂ​ടെ​യു​മാ​ണ് തു​ര​ങ്ക​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ഗ​താ​ഗ​തം സു​ഗ​മ​മാ​വു​മെ​ന്നാ​ണ് വിലയിരുത്തൽ. യാ​ത്രാ​സ​മ​യം കു​റ​യു​ക​യും വി​നോ​ദ​സ​ഞ്ചാ​ര-​വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക് തു​ര​ങ്ക​പാ​ത ഉ​ണ​ർ​വ് ല​ഭി​ക്കു​മെ​ന്നും ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Construction of Wayanad tunnel Road begins
Next Story