Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസികളുടെ ഭവന...

ആദിവാസികളുടെ ഭവന നിർമാണം: കഴിഞ്ഞ ഏഴ് വർഷം ചെലവഴിച്ചത് 238 കോടി രൂപ

text_fields
bookmark_border
ആദിവാസികളുടെ ഭവന നിർമാണം: കഴിഞ്ഞ ഏഴ് വർഷം ചെലവഴിച്ചത് 238 കോടി രൂപ
cancel

തിരുവനന്തപുരം : ആദിവാസികളുടെ ഭവന നിർമാണത്തിന് കഴിഞ്ഞ ഏഴ് വർഷം ചെലവഴിച്ചത് 238 കോടി രൂപ. അതിൽ ഏറ്റവുമധികം തുക ചെലവഴിച്ചത് വയനാട്ടിലാണ്. ഇവിടെ 184.57 കോടിയാണ് ചെലവഴിച്ചത്. അട്ടപ്പാടി ഉൾപ്പെടെ പാലക്കാട് -18.78 കോടിയും ചെലവഴിച്ചു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് ചെലവഴിച്ചത്. 48.60 ലക്ഷം രൂപ.

തിരുവനന്തപുരം -1.60 കോടി, കൊല്ലം, ആലപ്പുഴ-1.63, കോട്ടയം -5.38, എറണാകുളം-5.86, തൃശൂർ- 2.69, മലപ്പുറം-6.30, കോഴിക്കോട് 1.36, കണ്ണൂർ-1.69, കാസർകോട്- 3.65 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ചെലവഴിച്ച തുക. ഭവന നിർമാണത്തിന് 2016 മുതൽ 2023 ജനുവരിവരെ ചെലവഴിച്ച കണക്കാണിത്.

ലൈഫ് മിഷൻ ആരംഭിക്കുന്നതിന് മുമ്പ് പട്ടികവർഗ വകുപ്പിന്റെ വിവിധ പദ്ധതികളിലും ആദിവാസി പുനരധിവാസ മിഷൻ വഴിയും 7857 വീടുകൾ നിർമാണത്തിന് ഏറ്റെടുത്തു. അതിൽ 3960 വീടുകളീണ് പൂർത്തീകരിച്ചത്. 3897 വീടുകൾ പൂർത്തീകരിക്കാനുണ്ട്. ആദിവാസികളുടെ ഭവന നിർമാണം വയനാട്ടിലെയും അട്ടപ്പാടിയിലെയും പല ഊരുകളിലും പാതിവഴിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal housing
News Summary - Construction of tribal housing: Rs 238 crore spent in last seven years
Next Story