Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുണ്ടുകളാക്കാത്ത...

തുണ്ടുകളാക്കാത്ത ഭൂമിയിൽ കെട്ടിട നിർമാണം: മണ്ണ്​ കൊണ്ടു പോകാൻ നേരിട്ട്​ പാസ്​ അനുവദിക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊച്ചി: ഭൂമി തുണ്ടുകളാക്കി മാറ്റാതെ കെട്ടിടം നിർമിക്കു​േമ്പാൾ നീക്കുന്ന മണ്ണ്​ കൊണ്ടുപോകാൻ ജിയോളജി വകുപ്പിന്​ നേരിട്ട്​ കടത്ത്​ (ട്രാൻസിറ്റ്)​ പാസ്​ അനുവദിക്കാമെന്ന്​ ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ അനുമതി, നീക്കുന്ന മണ്ണി​െൻറ അളവ്​ വ്യക്തമാക്കിയ കെട്ടിട രൂപരേഖ, വില്ലേജ് ഒാഫിസിൽനിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിച്ചാൽ തദ്ദേശ സ്ഥാപനങ്ങളിലെ ഡെവലപ്​മെൻറ്​ പെർമിറ്റ് ഇല്ലാതെതന്നെ ജിയോളജി വകുപ്പ്​ കടത്തു പാസ് നൽകണമെന്ന്​ ജസ്​റ്റിസ് എൻ. നഗരേഷ്​ ഉത്തരവിട്ടു.

ഭൂമി പ്ലോട്ട് തിരിച്ച്​ വികസിപ്പിക്കുകയോ ഒന്നര മീറ്ററിലേറെ ആഴത്തിൽ മണ്ണ്​ മാറ്റുകയോ ചെയ്യുന്നില്ലെങ്കിൽ ഡെവലപ്മെൻറ്​ പെർമിറ്റി​െൻറ ആവശ്യമില്ല. വീടി​െൻറ അടിത്തറയൊരുക്കാൻ നീക്കുന്ന മണ്ണ്​ കൊണ്ടുപോകാൻ ഡെവലപ്​മെൻറ്​ പെർമിറ്റിന്​ നൽകിയ അപേക്ഷ പഞ്ചായത്ത് നിഷേധിച്ചതിനെതിരെ കോട്ടയം മീനടം സ്വദേശി ഫിലിപ് തോമസ് നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

ഭൂമി തുണ്ടുകളായി തിരിച്ച് വികസിപ്പിക്കാൻ മണ്ണ്​ നീക്കേണ്ടി വരുമ്പോഴാണ് കേരള പഞ്ചായത്ത് ബിൽഡിങ്​ ചട്ടപ്രകാരം ഡെവലപ്​മെൻറ്​ പെർമിറ്റ് നൽകുകയെന്നും കെട്ടിട നിർമാണത്തിന്​ മണ്ണ്​ നീക്കാൻ പെർമിറ്റ് നൽകാൻ വ്യവസ്ഥയില്ലെന്നും കാട്ടി പഞ്ചായത്ത്​ അപേക്ഷ നിരസിച്ചതിനെതിരെയായിരുന്നു ഹരജി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landHigh Court
Next Story