നിർമാണ വസ്തുക്കളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിൽ സർക്കാറിന് വീഴ്ച
text_fieldsകൊച്ചി: പ്രളയാനന്തര പുനർനിർമാണത്തിന് നിർമാണ വസ്തുക്കൾ കൂടുതലായി ആവശ്യമ ായിട്ടും ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിൽ സർക്കാറിെൻറ ഗുരുതര വീഴ്ച. സിമൻറിന് അയൽസംസ്ഥാനങ്ങെളക്കാൾ 70 മുതൽ 100 രൂപ വരെ കൂടുതൽ ഇൗടാക്കുന്നതുപോലും നി യന്ത്രിക്കാൻ നടപടി ഉണ്ടായിട്ടില്ല.
അടുത്ത ജി.എസ്.ടി കൗൺസിലിൽ സിമൻറിെൻറ നികു തി കുറക്കാൻ തീരുമാനമുണ്ടാകുമെന്നിരിക്കെ അതിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് നിഷേധിക്കാനുള്ള തന്ത്രങ്ങളും കമ്പനികൾ അണിയറയിൽ തയാറാക്കിക്കഴിഞ്ഞു. മുൻകൂർ വില വർധിപ്പിക്കുകയും തീരുമാനം വരുേമ്പാൾ വില കുറച്ചെന്നുപറഞ്ഞ് പഴയവിലതന്നെ ഇൗടാക്കി വിൽപന നടത്തുകയുമാണ് കമ്പനികൾ സ്വീകരിച്ചുവരുന്ന തന്ത്രം. അടുത്തിടെ ലോറി സമരത്തിെൻറ പേരിലാണ് വില ഉയർത്തിയത്. ലോറി സമരം കഴിഞ്ഞിട്ടും ഇൗ വില തന്നെയാണ് ഇൗടാക്കുന്നത്. ഇതിനുപുറമെയാണ് വീണ്ടും വില വർധനക്കുള്ള നീക്കം.
സംസ്ഥാനത്തെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആറ്റുമണൽ പ്രളയെത്ത തുടർന്ന് നദീതീരങ്ങളിലും തടാകങ്ങളിലുമൊക്കെ അടിഞ്ഞുകൂടിയിരുന്നു. ഇത് ഫലപ്രദമായി വിനിയോഗിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അടിഞ്ഞുകൂടിയ മണൽ സംബന്ധിച്ച് വിശദ റിപ്പോർട്ട് തയാറാക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മണൽ ലേലം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, സർവേ പല സ്ഥലത്തും നടന്നിട്ടില്ല. വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവുമൂലം നടപടി ഇഴഞ്ഞുനീങ്ങുകയാണ്. മണൽമാഫിയ ഇൗ ഭാഗങ്ങളിലൊക്കെ സജീവവുമാണ്.
നീരൊഴുക്കിന് തടസ്സമായി അടിഞ്ഞുകൂടിയ പമ്പയിലെ മണലിെൻറ കാര്യത്തിൽപോലും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് കുരുക്കഴിക്കാൻ ആത്മാർഥ ശ്രമം ഉണ്ടായില്ല. പ്രളയത്തെത്തുടർന്ന് നിർമാണ വസ്തുക്കളുടെ വില നിയന്ത്രണത്തിന് ഇടപെടണമെന്ന ആവശ്യം ശക്തമായപ്പോൾ സർക്കാർ ഇൗ മേഖലയിലുള്ള കമ്പനികളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ, യോഗം വെറും പ്രഹസനമായി. ഇതിനിടെ, കേരളത്തെ കൊള്ളയടിക്കാൻ മുന്നിൽനിന്ന് പ്രവർത്തിക്കുന്ന ചില സിമൻറ് കമ്പനികളുമായി സർക്കാറിലെ ചിലർ രഹസ്യ ചർച്ച നടത്തിയ വിവരവും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
