ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പൊലീസ് സേനക്ക് കഴിയണം -മന്ത്രി രമേശ് ചെന്നിത്തല
text_fieldsമുട്ടിക്കുളങ്ങരയിൽ കെ.എ.പി ഒന്ന്, രണ്ട്, ഐ.ആർ.ബറ്റാലിയൻ പാസിങ് ഔട്ട് പരേഡിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം ചെയ്യുന്നു
മുട്ടിക്കുളങ്ങര: ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പൊലീസ് സേനക്ക് കഴിയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.എ.പി -ഒന്ന്, രണ്ട് ബറ്റാലിയൻ പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനയുടെ പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൊലീസ് ഉദ്യോഗസ്ഥനും റോൾ മോഡലാവണം. കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് സേനയാണ്. കുറ്റാന്വേഷണത്തിന്റെ കാര്യത്തിലും കൃത്യനിർവഹണത്തിലും ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് സേന കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. സമൂഹപ്രതിജ്ഞ, വിവിധ ശ്രേണികളിൽ മികവ് തെളിയിച്ചവർക്കുള്ള പാരിതോഷിക വിതരണം എന്നിവയും നടന്നു.
പ്രൗഢം, സുന്ദരം പാസിങ് ഔട്ട് പരേഡ്
മുട്ടിക്കുളങ്ങര: കെ.എ.പി -ഒന്ന്, രണ്ട്, ഐ.ആർ ബറ്റാലിയൻ പരിശീലനം പൂർത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡ് പ്രൗഢമായി. കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനില്‍ നിന്നുള്ള 127, രണ്ടാം ബറ്റാലിയനില്‍ നിന്നുള്ള 110, ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍നിന്നുള്ള 110 സേനാംഗങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. പി. വിനീത് നയിച്ച പരേഡിന്‍റെ സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍ ഹാഷിം അലിയാര്‍ ആയിരുന്നു.
എം.എല്‍.എമാരായ എ. പ്രഭാകരന്‍, രമേശ് പിഷാരടി, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ജില്ല കലക്ടർ കെ. സുധീർ,ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ, കേരള പോലീസ് അക്കാദമി ഡയറക്ടറും ഐ.ജിയുമായ കെ. സേതുരാമന്‍, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി ജെ. ഹിമേന്ദ്രനാഥ്, ആംഡ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനത്തെ കമാൻഡന്‍റ് കെ.ഇ. ബൈജു, ജില്ല പൊലീസ് മേധാവി എ. അബ്ദുള്‍ റാഷി, കമാൻഡന്‍റുമാരായ പി. വാഹിദ്, ജാക്സണ്‍ പീറ്റര്‍, ആർ. രാജേഷ്, യു. പ്രേമന്‍, മറ്റു ഉന്നത പൊലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

