Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ഡലങ്ങളിൽ റോഡ് ഷോ ആരംഭിച്ച് സി.പി.എം: സമയം പാഴാക്കാനില്ലെന്ന് സ്ഥാനാർഥികൾ

text_fields
bookmark_border
മണ്ഡലങ്ങളിൽ റോഡ് ഷോ ആരംഭിച്ച് സി.പി.എം:  സമയം പാഴാക്കാനില്ലെന്ന് സ്ഥാനാർഥികൾ
cancel

തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലങ്ങളിൽ റോഡ് ഷോ ആരംഭിച്ച് സി.പി.എം സ്ഥാനാർഥികൾ. മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ നടത്തുന്നുണ്ട്. നേമത്ത് വി. ശിവൻകുട്ടിയും വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും മാനന്തവാടിയിൽ ഒ.ആർ. കേളുവും ഉൾപ്പെടെയുള്ള മിക്ക് സ്ഥാനാർഥികൾ റോഡ് ഷോ നടത്തി.

തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം സി.പി.ഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ശേഷം സി.പി.എം സ്വതന്ത്രരടക്കം 81 സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് 26 നാൾ കൂടി ബാക്കിയുള്ളപ്പോൾ സമയം പാഴാക്കി കളയാനില്ലെന്നും കഴിയുന്നത്ര വേഗത്തിൽ പ്രചാരണം നടത്തുമെന്നും മണ്ഡലത്തിലെ എല്ലായിടത്തും സന്ദർശനം നടത്താനുള്ള തീവ്രശ്രമമാണ് സ്ഥാനാർഥികൾ നടത്തുന്നത്.

ഇടത് പാളയത്തിൽ പ്രചാരണങ്ങൾ, തുടങ്ങിയപ്പോൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറുനുള്ളിൽ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. ഇതിനിടെ കണ്ണൂരിലെ സീറ്റിന്റെ കാര്യത്തിൽ കെ. സുധാകരൻ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞതിനാൽ ആ സീറ്റിന്റെ കാര്യത്തിൽ തീരുമാനം എന്താക്കുമെന്ന് കണ്ടുതന്നെ അറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM candidates begin roadshows in constituencies
Next Story