Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനല്ല എം.എൽ.എയെ...

നല്ല എം.എൽ.എയെ തെരഞ്ഞെടുക്കുമെന്ന് ഹരിശ്രീ അശോകൻ; വോട്ട് പൗരധർമമെന്ന് രൺജി പണിക്കർ

text_fields
bookmark_border
നല്ല എം.എൽ.എയെ തെരഞ്ഞെടുക്കുമെന്ന് ഹരിശ്രീ അശോകൻ; വോട്ട് പൗരധർമമെന്ന് രൺജി പണിക്കർ
cancel
Listen to this Article

കൊച്ചി: അക്ഷരാർഥത്തിൽ താരമണ്ഡലമാണ് തൃക്കാക്കര. നിരവധി സിനിമാ താരങ്ങൾ വോട്ടർമാരായുള്ള മണ്ഡലമാണ് തൃക്കാക്കര. മമ്മൂട്ടി ഉൾപ്പെടെയുള്ളവർക്ക് മണ്ഡലത്തിലാണ് വോട്ട്.

രൺജിപ്പണിക്കർ, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നിമിഷ സജയൻ, ബാലചന്ദ്രമേനോൻ, സംവിധായകൻ ലാൽ, വിനയൻ, സിദ്ദീഖ്, റിമ കല്ലിങ്കൽ ആഷിക് അബു എന്നിവരെല്ലാം മണ്ഡലത്തിലെ വോട്ടർമാരാണ്.

ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട് എൽ.പി സ്കൂളിൽ 132ാം നമ്പർ ബൂത്തിൽ ഹരിശ്രീ അശോകൻ ഭാര്യക്കൊപ്പം വോട്ട് ​ചെയ്യാനെത്തി. മകനും നടനുമായ അർജുൻ അശോകൻ സ്ഥലത്തില്ലാത്തതിനാൽ വോട്ടുചെയ്യാനെത്തിയിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. മണ്ഡലത്തിൽ നിരവധി കാര്യങ്ങൾ നടപ്പാക്കാനുണ്ട്. വികസനങ്ങളുണ്ടാകുന്ന രീതിയിൽ നല്ലൊരു എം.എൽ.എ വരണം എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

എല്ലാവർഷവും വോട്ടുചെയ്യാൻ വരുന്നത് കൃത്യമായ തീരുമാനത്തോടു കൂടിയാണ്. ജനാധിപത്യ ഭരണത്തിൻ കീഴിൽ കഴിയുന്ന പൗരനെന്ന നിലയിൽ വോട്ട് ചെയ്യേണ്ടത് ഓരോ പൗരന്റെയും ധർമമാണെന്ന് കരുതുന്നുവെന്നും രൺജി പണിക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie starsthrikkakkara by election
News Summary - Constituency of movie stars; Harishree Asokan says he will select a good MLA
Next Story