Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. റാമിന്‍റെ ജാമ്യം;...

ഡോ. റാമിന്‍റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന സംശയിക്കുന്നു -ഹൈകോടതി

text_fields
bookmark_border
ഡോ. റാമിന്‍റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന സംശയിക്കുന്നു -ഹൈകോടതി
cancel

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാ​മി​നെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ത​ല​പ്പ​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​സ്‌​റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ഡോ. ​റാ​മി​ന് ത​ല​ശ്ശേ​രി എ​സ്.​സി/​എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ത്ത പ​ക്ഷം കോ​ട​തി അ​തി​ന് ഉ​ത്ത​ര​വി​ടു​മെ​ന്നും പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കാ​ൾ റെ​ക്കാ​ഡു​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​റ​സ്റ്റി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ പ്ര​തി​യെ പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി പ്ര​തി​യി​ൽ​നി​ന്ന് പാ​രി​തോ​ഷി​കം പ​റ്റി​യ​താ​യി സം​ശ​യി​ക്ക​ണം. പ​ണ​ത്തി​ന് മീ​തെ പ​രു​ന്തും പ​റ​ക്കി​ല്ലെ​ന്ന ചൊ​ല്ല് ഇ​വി​ടെ അ​ന്വ​ർ​ഥ​മാ​യി​രി​ക്കു​ക​യാ​ണ്. കാ​ശു​ള്ള​വ​ന് എ​ന്തു​മാ​കാ​മെ​ന്ന​താ​ണ് സ്ഥി​തി. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ ഇ​ങ്ങി​നെ​യൊ​രു സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ലെ പ​രാ​ജ​യ​മാ​ണി​ത്.

റാ​മി​ന്റെ ഒ​ളി​യി​ടം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് സ​ർ​വ​ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നെ​ന്ന് വാ​ദ​ത്തി​നി​ടെ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഈ ​വാ​ദം കോ​ട​തി ത​ള്ളി. പ്ര​തി പോ​യി​ട​ത്തെ​ല്ലാം പൊ​ലീ​സ് പി​ന്നാ​ലെ പോ​യി ആ​ഘോ​ഷ​മാ​ക്കി. ഭ​ക്ഷ​ണം ക​ഴി​ച്ച് കൂ​ടെ ന​ട​ന്നു. അ​യാ​ൾ കീ​ഴ​ട​ങ്ങാ​ൻ വ​ന്ന​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്ത്, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പ​ഴു​തി​ടു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്തി​നാ​ണ് ഇ​വി​ടെ പൊ​ലീ​സ്. പാ​വ​പ്പെ​ട്ട​വ​രെ ഉ​പ​ദ്ര​വി​ക്കാ​നും പ​ണ​ക്കാ​രെ ര​ക്ഷി​ക്കാ​നു​മാ​ണോ? ഡി​വൈ.​എ​സ്.​പി​ക്കു പ​ദ​വി​യി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല. അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ കാ​ര​ണം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ത്ത​ര​മൊ​രാ​ൾ​ക്ക് അ​റി​യാ​ഞ്ഞി​ട്ടാ​ണോ, ആ​ദ്യ​മാ​യി​ട്ടാ​ണോ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്‍?

ഡി​വൈ.​എ​സ്.​പി​യു​ടെ ന​ട​പ​ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. ലോ​ൺ ആ​പ്പി​ലെ വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​തി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്ന പൊ​ലീ​സ് വാ​ദം ആ​രാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ലോ​ൺ കേ​സി​ൽ പ്ര​തി​ക​ളെ വേ​ഗ​ത്തി​ൽ പി​ടി​കൂ​ടി. മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു. പൊ​ലീ​സ് ആ​രു​ടെ കൂ​ടെ​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ജ​നം എ​ല്ലാം കാ​ണു​ന്നു​ണ്ട്.

ഇ​തെ​ല്ലാം ക​ഴി​ഞ്ഞി​ട്ട് അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി ത​ല​യൂ​രാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. പ്ര​തി​യെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളു​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സു​പ്രീം​കോ​ട​തി മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ൻ എ​ന്തു ചെ​യ്തെ​ന്ന് വി​വ​രി​ച്ച് സ​ത്യ​വാ​ങ്മൂ​ല​വും ന​ൽ​ക​ണം. ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പ് ജാ​മ്യ കോ​ട​തി​യും സ​മ​ർ​പ്പി​ക്ക​ണം. അ​റ​സ്റ്റി​ന് കാ​ര​ണം അ​റി​യി​ക്കാ​തെ പ്ര​തി​യെ ര​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത പ​തി​വാ​ണ്. അ​തി​നാ​ൽ ജാ​മ്യ കോ​ട​തി​ക​ൾ ഇ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ന്നോ എ​ന്ന​തി​ൽ പ്ര​ത്യേ​ക ജ​ഡ്ജി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഡോ. ​റാ​മി​നെ കോ​ട​തി​യി​ൽ നി​ന്നു വി​ട്ട​യ​യ​ച്ച സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നി​തി​ൻ രാ​ജി​ന്റെ മാ​താ​പി​താ​ക്ക​ളാ​യ ല​ത, രാ​ജ​ൻ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​ഷ​യം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceKerala High CourtdyspinvestigationAnjarakandy Medical College
News Summary - Conspiracy suspected at the police headquarters High Court
Next Story