കെ. സുധാകരെൻറ നിരാഹാരം തുടങ്ങി
text_fieldsകണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ വധവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ബുധനാഴ്ച സമാധാന കമ്മിറ്റി യോഗം വിളിച്ചതായി മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് സന്ദേശമെത്തി. കലക്ടറേറ്റിൽ നാളെ രാവിലെ പത്തരക്ക് നടക്കുന്ന യോഗത്തിൽ മന്ത്രി എ.കെ.ബാലൻ പെങ്കടുക്കും.
യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നയിക്കുന്ന 48 മണിക്കൂർ നിരാഹാര സമരം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ തുടങ്ങി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമരം ഉദ്ഘാടനം ചെയ്തു. വി.എം. സുധീരൻ ഉൾപ്പെെടയുള്ള നേതാക്കൾ സമരപന്തലിലെത്തി. പിടിയിലായത് യഥാർഥ പ്രതികളാണെന്ന പൊലീസ് വാദത്തിന് വിശ്വാസ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതിനിടെ, ഷുഹൈബ് വധത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസിെൻറ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കാന്തപുരം സുന്നി വിഭാഗത്തിെൻറ സജീവ പ്രവർത്തകനായിരുന്നു ഷുഹൈബ്. ഷുഹൈബ് വധത്തിെൻറ പേരിൽ പാർട്ടിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.ജയരാജൻ പറഞ്ഞു. എന്നാൽ, പിടിയിലായവർ യഥാർഥ പ്രതികളാണെന്നും സി.പി.എമ്മുമായി ബന്ധമുണ്ടെന്നുമുള്ള പൊലീസ് വെളിപ്പെടുത്തൽ സംബന്ധിച്ച് പാർട്ടി പ്രതികരിച്ചില്ല.
ഷുഹൈബ് വധം: െയച്ചൂരിക്ക് സുധാകരെൻറ തുറന്ന കത്ത്
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് നേതാവ് കെ. സുധാകരൻ തുറന്ന കത്തയച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടതായി കത്തിൽ കുറ്റെപ്പടുത്തുന്നു.
മുഖ്യമന്ത്രിയായിട്ടും ഇേപ്പാഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിൽമാത്രം പ്രവർത്തിക്കുന്ന പിണറായി വിജയനിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തും ലോകത്തും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പ്രസംഗിക്കുന സി.പി.എം നേതൃത്വം കേരളത്തിലെ നരനായാട്ടുകൾ കാണുന്നില്ല. കേരളത്തിലെ പാർട്ടി ഏതാനും ക്രിമിനലുകളുടെ ൈകയിലാണ്.
രാജ്യത്താകമാനം വർധിച്ചുവരുന്ന വർഗീയ ഫാഷിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠുരമായി വധിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ നേതൃത്വത്തെ നിയന്ത്രിക്കാൻ കേന്ദ്രനേതൃത്വം തയാറാകണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെടുന്നു.
തൊഴിലാളി പാർട്ടി കൊലയാളി പാർട്ടിയായി മാറി -എം.എം. ഹസൻ
കണ്ണൂർ: തൊഴിലാളി പാർട്ടിയിൽ നിന്ന് സി.പി.എം കൊലയാളി പാർട്ടിയായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരിെന വധിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ. സുധാകരൻ കലക്ടറേറ്റ് പടിക്കൽ ആരംഭിച്ച 48 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കു കീഴിൽ ഷുഹൈബ് കൊലക്കേസ് ഫലപ്രദമായി അന്വേഷിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനോ പൊതുസമൂഹത്തിനോ ഇല്ല. ഷുഹൈബിെൻറയും ഷുക്കൂറിെൻറയും മനോജിെൻറയും ഫസലിെൻറയുമൊക്കെ ചോരയിൽ കുതിർത്ത ചെങ്കൊടിയാണ് തൃശൂർ സമ്മേളനത്തിലുയർത്താൻ സി.പി.എം ജാഥയായി കൊണ്ടു പോകുന്നതെന്ന് ഹസൻ പറഞ്ഞു. സി.പി.എം ഇന്ന് പാവപ്പെട്ടവെൻറ പാർട്ടിയല്ല, മുതലാളിമാരുടെ പാർട്ടിയാണ്. പഴയ ആദർശത്തിെൻറ അസ്ഥിപഞ്ജരം മാത്രമാണ് അവരിൽ അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എം. ഷാജി, കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് നേതാക്കളായ ലതിക സുഭാഷ്, പി. രാമകൃഷ്ണൻ, വി.എ. നാരായണൻ, അഡ്വ. സജീവ് ജോസഫ്, സുമ ബാലകൃഷ്ണൻ, പ്രഫ. എ.ഡി. മുസ്തഫ, വി.കെ. അബ്ദുൽഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു. കെ. സുധാകരെൻറ നിരാഹാര സമരത്തിന് അഭിവാദ്യവുമായി നേതാക്കളും പ്രവര്‍ത്തകരുമായി ആയിരങ്ങളാണ് തിങ്കളാഴ്ച കണ്ണൂരിലെ സമരപന്തലിലെത്തിയത്. രാത്രി വൈകിയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലുണ്ടായിരുന്നു.
വി.എം. സുധീരൻ ഷുൈഹബിെൻറ വീട് സന്ദർശിച്ചു
മട്ടന്നൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം ജില്ല സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടെന്നത് ഗൗരവതരമാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം സുധീരന്‍. എടയന്നൂരില്‍ ഷുഹൈബിെൻറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ സി.പി.എമ്മിെൻറ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. സി.പി.എം സ്വീകരിക്കുന്ന നയം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സജീവ് ജോസഫ്, സുരേഷ് ബാബു എളയാവൂര്‍, കെ.വി. ജയചന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
