തനിക്കെതിരെ വിജിലൻസിൽ ഗൂഢാലോചന നടക്കുന്നു: ശങ്കർ റെഡ്ഢി
text_fieldsതിരുവനന്തപുരം: തനിക്കെതിരെ വിജിലന്‍സിൽ ഗൂഢാലോചന നടക്കുന്നവെന്ന് ഡി.ജി.പി ശങ്കര്‍ റെഡ്ഡി. ഈ ആരോപണമുന്നയിച്ച് വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് ശങ്കര്‍ റെഡ്ഡി കത്ത് നൽകി. വിജിലന്‍സിലെ ഉന്നതരും ക്രിമിനൽ കേസ് പ്രതിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് കത്തിലെ പ്രധാന ആരോപണം. ഈ കൂട്ടുകെട്ടിന്റെ ഫലമായാണ് തനിക്കെതിരെ കോടതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്നും ശങ്കര്‍റെഡ്ഡി കത്തിൽ പറയുന്നു.
തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പരാതിക്കാരൻ പായിച്ചറ നവാസ് എന്നയാള്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. പായിച്ചറ നവാസും വിജിലന്‍സ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടരുന്നുണ്ട്. ആ കൂട്ടുകെട്ടിന്റെ ഫലമായാണ് തനിക്കെതിരെ വിജിലന്‍സില്‍ ഗൂഢാലോചന നടക്കുന്നത്. ഈ കുട്ടുകെട്ട് ഇപ്പോഴും തുടരുന്നതിനാല്‍ ഇനിയും വിജിലൻസ് തെറ്റായ റിപ്പോര്‍ട്ട് നല്‍കാനിടയുണ്ടെന്നും കത്തില്‍ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
