Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീയുടെ...

കന്യാസ്ത്രീയുടെ പരാതിക്ക്​ പിന്നില്‍ ഗൂഢാലോചന -ബിഷപ് ഫ്രാങ്കോ മുളക്കൽ

text_fields
bookmark_border
Jalandhar-Bishop-Franco-Mulakkal
cancel

ജലന്ധര്‍: തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക്​ പിന്നില്‍ ഗൂഢാലോചനയാണെന്ന്​ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍. ബ്ലാക്മെയിലിങ് ലക്ഷ്യമിട്ടാണ്​ ഇവർ തനിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്​. കന്യാസ്ത്രീകളുടെ സമരം സർക്കാറിനുമേൽ സമ്മർ‌ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​. കന്യാസ്​ത്രീകൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്​. എന്നാലിപ്പോഴത്തെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുമെന്നും ഭയമില്ലെന്നും അദ്ദേഹം ജലന്ധറില്‍ വാർത്ത എജൻസിയോട്​ പറഞ്ഞു.

തനിക്കെതിരെയല്ല സഭക്കെതിരെയാണ്​ ഗൂഢാലോചന. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭക്കെതിരെ പ്രവർത്തിക്കുന്നവർ കന്യാസ്ത്രീകളെ ഇതിന് ഉപയോഗിക്കുകയാണ്​. കേരള പൊലീസ് തന്നെ ഒമ്പതുമണിക്കൂർ ചോദ്യം ചെയ്തു. വിശദമായി മൊഴി നൽകിയിരുന്നു. കന്യാസ്ത്രീയുടെയും മൊഴിയെടുത്തിരുന്നു. ഇതിൽ വൈരുധ്യങ്ങളു​ണ്ട്​. ആരാണ് സത്യം പറയുന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്​.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധർ പൊലീസ് കമീഷണർ വ്യക്​തമാക്കി. കേസിൽ ജലന്ധര്‍ പൊലീസിന് ഒരു പങ്കുമില്ല. കേരള പൊലീസിനെ സഹായിക്കുകയാണ് ചുമതല. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമീഷണർ വാർത്ത എജൻസിയോട്​ വ്യക്​തമാക്കി.

ഗൂഢാലോചന –കാത്തലിക് ഫെഡറേഷൻ
കോ​ട്ട​യം: ജ​ല​ന്ധ​ർ ബി​ഷ​പ്പി​നെ​തി​രാ​യ ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന്​ കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. നാ​ലു​വ​ർ​ഷം പീ​ഡി​പ്പി​ച്ചെ​ന്ന് പ​റ​യു​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന്​ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പീ​ഡ​ന​പ​രാ​തി​യി​ൽ വ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണം. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്കും അ​വ​രു​ടെ വി​ശ്വാ​സ​ത്തി​നും ഇ​ട​ർ​ച്ച​യു​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്ന് ത​ൽ​പ​ര​ക​ക്ഷി​ക​ളെ പി​ന്മാ​റ്റാ​ൻ ഇ​ത്​ ആ​വ​ശ്യ​മാ​ണ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ക്ര​മ​ണ​മാ​ണ് സ​ഭ നേ​രി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ​ഭ​ക​ളെ ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​രാ​തി​ക്കു പി​ന്നി​ൽ. പൊ​ലീ​സി​​െൻറ അ​ന്വേ​ഷ​ണം ഉടൻ പൂ​ർ​ത്തി​യാ​ക്ക​ണം. ജ​ല​ന്ധ​ർ രൂ​പ​ത​ക്ക് കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​​െല്ലന്ന്​ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് പി.​പി. ജോ​സ​ഫ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsconspiracyJalandhar Bishopjalandhar bishop caseBishop Franco Mulakkal
News Summary - Conspiracy against Me, Franco Mulakkal-Kerala News
Next Story