തൃശൂർ പൂരത്തിന്റെ തിരക്ക് പരിഗണിച്ച് ട്രെയിൻ അനുവദിച്ച് റെയിൽവേ
text_fieldsതൃശൂർ: തൃശൂർ പൂരത്തിന്റെ തിരക്ക് പരിഗണിച്ച് ട്രെയിൻ അനുവദിച്ച് റെയിൽവേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം-തൃശ്ശൂർ-കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നൽകിയ നിവേദനത്തിന് തുടർന്നാണ് നടപടി. നിവേദനത്തിന് അനുകൂലമായി നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോട് നന്ദി അറിയിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഏപ്രിൽ 26 ഞായറാഴ്ച സ്പെഷ്യൽ സർവിസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് സർവിസിനായി തയാറാക്കിയത്. പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. രാത്രികാലങ്ങളിൽ പൂരം കണ്ട് തിരിക്കെ പോകുന്നവർക്ക് ആശ്വാസകരമായ സർവിസ് ആയിരിക്കുമെന്നും സുരക്ഷിതമായും വേഗത്തിലും വീടുകളിലേക്ക് മടങ്ങാനാകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തൃശ്ശൂർ പൂരത്തിനെത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം-തൃശ്ശൂർ-കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാൻ നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നു.
യാത്രാ വിവരങ്ങൾ:
ട്രെയിൻ നമ്പർ 06187 (കൊല്ലം-തൃശ്ശൂർ സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: കൊല്ലത്തുനിന്ന് രാവിലെ 08.20ന്
എത്തിച്ചേരുന്ന സമയം: തൃശ്ശൂരിൽ ഉച്ചക്ക് 01.30ന്
ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ-കൊല്ലം സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: തൃശ്ശൂരിൽ നിന്ന് രാത്രി 09.30ന്
എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ച 02.30ന്
പ്രധാന സ്റ്റോപ്പുകൾ: കൊല്ലം, പെരിനാട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, ചിങ്ങവനം,കോട്ടയം, ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ് മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത്, ഇടപ്പള്ളി, കളമശ്ശേരി,ആലുവ, അങ്കമാലി, കറുകുറ്റി ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശ്ശൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

