തുടർച്ചയായ അവധിദിനങ്ങൾ; നിയമലംഘനം തടയാൻ കൺട്രോൾ റൂമുകൾ
text_fieldsതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച തുടർച്ചയായ അവധിദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്ത് നടന്നേക്കാവുന്ന നിയമലംഘനങ്ങൾ തടയാൻ റവന്യൂമന്ത്രി കെ. രാജൻ നിർദേശം നൽകി. ജില്ല കലക്ടർമാരുടെ നേതൃത്വത്തിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫിസർമാരായി നിയോഗിക്കും.
താലൂക്കുകളിൽ ടീമുകൾ 24x7 മണിക്കൂർ പ്രവർത്തിക്കും. സംസ്ഥാനതല ഏകോപനം അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ ലാൻഡ് റവന്യൂ കമീഷണറേറ്റിൽ നടക്കും. സംസ്ഥാന കൺട്രോൾ റൂമിെൻറയും ജില്ല, താലൂക്ക് കൺട്രോൾ റൂമുകളുടെയും ഫോൺ നമ്പറുകൾ ചുവടെ.
സംസ്ഥാന കൺട്രോൾ റൂം: 04712333198, ജില്ല കൺട്രോൾ റൂം: 1077.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

