Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
biometric
cancel
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഓഫിസുകളിലെ...

സർക്കാർ ഓഫിസുകളിലെ പഞ്ചിങ്​ സ്പാർക്കുമായി ബന്ധിപ്പിക്കും; കൂ​ടു​ത​ൽ വൈ​കി​യാ​ൽ ആ​ബ്​​സ​ന്റ്

text_fields
bookmark_border
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ബ​യോ​മെ​ട്രി​ക്​ പ​ഞ്ചി​ങ്ങു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ബ​യോ​മെ​ട്രി​ക്​ പ​ഞ്ചി​ങ്​ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ​ക്കും ചീ​ഫ്​ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലാ​ണ്​ ഈ ​സം​വി​ധാ​നം പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സ​മാ​ന​മാ​യി ബ​യോ​മെ​ട്രി​ക്​ പ​ഞ്ചി​ങ്ങു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​നി​ഷ്ഠ ഉ​റ​പ്പാ​ക്കാ​നും ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​ണ്​ പു​തി​യ നി​ർ​ദേ​ശം. ബ​യോ​മെ​ട്രി​ക്​ പ​ഞ്ചി​ങ്​​ സം​വി​ധാ​നം സ്ഥാ​പി​ച്ച​തും സ്പാ​ർ​ക്ക്​ വ​ഴി ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി ഓ​ഫി​സു​ക​ളി​ൽ ഇ​പ്പോ​ഴും ഹാ​ജ​ർ സ്പാ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല.

ഇ​ത്​ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശം. വ​കു​പ്പ്​ മേ​ധാ​വി​ക​ൾ ഇ​ത്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ട​പ​ടി പു​രോ​ഗ​തി എ​ല്ലാ മാ​സ​വും സ​ർ​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വൈ​കി വ​രു​ന്ന​തും നേ​ര​ത്തേ പോ​കു​ന്ന​തും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തും. മാ​സ​ത്തി​ൽ നി​ശ്ചി​ത മ​ണി​ക്കൂ​റു​ക​ളി​ൽ കൂ​ടു​ത​ൽ വൈ​കി​യാ​ൽ ആ​ബ്​​സ​ന്‍റാ​കും. ഹാ​ജ​ർ ക്ര​മീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​മ്പ​ള​ത്തെ​യും ബാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government officesattendance
News Summary - Connected to the punching spark in government offices
Next Story