കെ. സുധാകരന് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം
text_fieldsപടം: പി.സന്ദീപ്
മട്ടന്നൂര്‍: നിയുക്ത കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നേതാക്കള്‍ സ്വീകരണം നല്‍കി. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനന്‍, റിജില്‍ മാക്കുറ്റി, ചന്ദ്രന്‍ തില്ലങ്കേരി, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, സുരേഷ് മാവില തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കെ. സുധാകരൻ 16ന് രാവിലെയാണ് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക. മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. 16ന് രാവിലെ11ന് ഇന്ദിര ഭവനിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന് സ്ഥാനം ഏറ്റെടുക്കും. വ്യാഴാഴ്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുധാകരന് പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.