Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.എ നടപ്പാക്കില്ല;...

സി.എ.എ നടപ്പാക്കില്ല; വിഭജന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല -രാഹുല്‍ ഗാന്ധി

text_fields
bookmark_border
Rahul Gandhi caa
cancel

കോഴിക്കോട്​: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ്​ ദേശീയതലത്തിൽ വളരെ നിർണായകമാണ്​. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പിന്​ നല്ല റോളുണ്ട്​. ജനങ്ങളെ വിഭജിക്കുന്ന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയാറല്ല -രാഹുൽ വ്യക്​തമാക്കി.

കോവിഡ്​ കാലത്ത്​ ലോകം സാമ്പത്തിക പ്രതിസന്ധിയിലാകുന്നതിന്​ മുമ്പ്​ തന്നെ നോട്ടുനി​േരാധനവും ജി.എസ്​.ടിയും ഇന്ത്യയെ തകർത്തു. കർഷക ദ്രോഹ നിയമങ്ങൾ നടപ്പാക്കുന്നു. ജനങ്ങളിലേക്ക്​ കുടുതൽ പണം എത്തിക്കുന്ന നടപടികൾ കേന്ദ്രം തുടങ്ങണമായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ഇതിൽ പരാജയപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷം ഇത്​ ചെയ്യുമെന്ന്​ പ്രതീക്ഷിച്ചു. പക്ഷേ, ഇന്ധനമില്ലാതെ കാർ ഓടിക്കുന്നത്​ പോലെയാണ്​ ഇവിടെയുള്ള അവസ്​ഥ. ആളുകളുടെ കൈയിൽ പണമില്ല. പണമു​ണ്ടെങ്കിലേ തൊഴിലും ഉൽപാദനവും വർധിക്കുകയുള്ളൂ. തൊഴിലില്ലായ്​മ പരിഹരിക്കപ്പെടണം. ഈ സാഹചര്യത്തിലാണ്​ കോൺഗ്രസ്​ മുന്നോട്ടുവെച്ച ന്യായ്​ പദ്ധതി കേരളത്തിനും രാജ്യത്തിനും അനിവാര്യമാ​ണെന്ന്​ ഞാൻ പറയുന്നത്​. ഇത്​ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും രാഹുൽ പറഞ്ഞു. ​

രാജ്യത്ത്​ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ കഴിയൂ. സി.പി.എം മുക്ത ഭാരതമെന്ന് നരേന്ദ്രമോദി പറയാറില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയിൽ വനിതകൾക്ക്​ നൽകിയ പ്രാതിനിധ്യം തൃപ്തികകരമല്ല. അതേസമയം, യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ഉള്ളതില്‍ സന്തോഷമുണ്ട്. വനിതാ പ്രാതിനിധ്യം അര്‍ഹമായ രീതിയിലേക്കെത്തും. നൂതനമായ കാര്യങ്ങൾ ചെയ്യാൻ പുതുതലമുറക്ക്​ കൂടുതൽ ഇടം നൽകണം. കേരളത്തിലെ മുതിർന്ന നേതാക്കൾ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി ഇക്കാര്യം ഉൾക്കൊണ്ടിട്ടുണ്ട്​. അതിൽ വളരെ സന്തോഷവാനാണ്​ -രാഹുൽ മനോരമ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment Actnrcassembly election 2021Rahul Gandhi
News Summary - Congress Won't Implement Citizenship Law CAA -Rahul Gandhi
Next Story