പൊലീസ് കടകളടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്ക് കോൺഗ്രസ് പിന്തുണ നൽകും -കെ.സുധാകരൻ
text_fieldsതിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ നാവിൽ നിന്നും വരേണ്ട വാക്കുകളല്ലത്. ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
നിയന്ത്രണങ്ങൾ മയപ്പെടുത്താൻ സർക്കാർ തയാറാവണം. കോൺഗ്രസ് എക്കാലത്തും വ്യാപാരികളോടൊപ്പമാണ്. കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഗവർണർ നടത്തുന്ന സമരത്തിൽ രാഷ്ട്രീയം കാണുന്നില്ല. അതിലേക്ക് നയിച്ച സാഹചര്യത്തിൽ നിന്നും സർക്കാറിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.
നേരത്തെ ഇളവുകൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രണം ലംഘിച്ച് വ്യാപാരികൾ കട തുറന്നാൽ നേരിടാൻ അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

