Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽദോസ് കുന്നപ്പിള്ളിക്കെതിരെ പാർട്ടി നടപടി വൈകിയത് തെറ്റ്; സംരക്ഷിക്കില്ലെന്നും കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ പാർട്ടി നടപടി വൈകിയത് തെറ്റായി പോയെന്ന് കെ. മുരളീധരൻ എം.പി. എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ലെന്നും എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് ചെയ്തതിനെ അനുകൂലിക്കുന്നില്ല, ഒളിവിൽ പോയത് തെറ്റാണ്. എൽദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. അദ്ദേഹത്തെ കോൺഗ്രസ് സംരക്ഷിക്കില്ല -മുരളീധരൻ പറഞ്ഞു.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കൊലക്കുറ്റം ഒഴിവാക്കിയ കോടതി നടപടിക്ക് കാരണം സർക്കാറും പൊലീസുമാണെന്നും ശ്രീറാം വെങ്കിട്ടരാമനോടാണ് സർക്കാറിന് താൽപര്യമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

