Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോര കൊടുത്തും കോഴിക്കോട്ട് റാലി നടത്താനാണ് കോൺഗ്രസ് തീരുമാനം -കെ. സുധാകരൻ

text_fields
bookmark_border
സി.പി.എമ്മിന്റെത് രാഷ്ട്രീയ കളി- ചെന്നിത്തല
ചോര കൊടുത്തും കോഴിക്കോട്ട് റാലി നടത്താനാണ് കോൺഗ്രസ് തീരുമാനം -കെ. സുധാകരൻ
cancel

കണ്ണൂർ: അനുമതി നൽകിയാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് ഈ മാസം 23ന് ഫലസ്തീൻ ഐക്യദാർഢ്യറാലി നിശ്ചയിച്ചപോലെ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ചോര കൊടുത്തും റാലി നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും അനുമതി നിഷേധം രാഷ്​ട്രീയ ​പ്രേരിതമാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റാലി നടത്തുക തന്നെയാണ് കോൺ​ഗ്രസിന്റെ നിലപാട്. അനുമതി നൽകിയില്ലെങ്കിൽ പൊലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ യുദ്ധമായിരിക്കും. റാലിയി​ലേക്ക് ശശി തരൂർ എം.പി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കോഴിക്കോട്ട് ഫലസ്തീൻ ഐക്യദാഢ്യ റാലിക്ക് അനുമതി നിഷേധിച്ച നടപടി സി.പി.എമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങൾ മാത്രം ഫലസ്തീൻ ഐക്യദാഢ്യ റാലി നടത്തിയാൽ മതിയെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress will conduct Palestine Solidarity Rally at any cost -K. Sudhakaran
Next Story