Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
VM Sudheeran
cancel
Homechevron_rightNewschevron_rightKeralachevron_rightവി.എം. സുധീരൻ...

വി.എം. സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു

text_fields
bookmark_border

തിരുവനന്തപുരം: മുതിർന്ന നേതാവ്​ വി.എം. സുധീരൻ എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കത്തയച്ചു.

​കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്​തിയാണ്​ രാജി​ക്ക്​ കാരണമെന്നാണ്​ വിവരം. കെ.പി.സി.സി​യിലെ തർക്കങ്ങളിൽ ഹൈക്കമാൻഡ്​ ഇടപെട്ടില്ലെന്നും ആക്ഷേപം ഉയർത്തി. സംസ്​ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും ഏകപക്ഷീയമാണ്​ തീരുമാനമെന്നും സുധീരൻ ആരോപണം ഉന്നയിച്ചിരുന്നു.

നേരത്തേ കെ.പി.സി.സി രാഷ്​ട്രീയ കാര്യ സമിതിയിൽനിന്ന്​ സുധീരൻ രാജിവെച്ചിരുന്നു. പുനസംഘടനയും മുതിർന്ന നേതാക്കളെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു രാജി. രാജിക്ക്​ പിന്നാലെ സുധീരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഇതിൽ വഴങ്ങാതെയാണ്​ സുധീരന്‍റെ എ.ഐ.സി.സി അംഗത്വത്തിൽനിന്നുള്ള രാജിയും. വി.എം.സുധീരൻ രാജി പിൻവലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വവും രംഗ​െത്തത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankpccaicccongress leadershipcongress
News Summary - Congress veteran VM Sudheeran Resigned from AICC Membership
Next Story