Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുനേരം നെല്ലിക്കാത്തളം വെക്കണം, മാനസികനില തെറ്റിയെന്ന് തോന്നുന്നു; രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്‌സൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

text_fields
bookmark_border
മൂന്നുനേരം നെല്ലിക്കാത്തളം വെക്കണം, മാനസികനില തെറ്റിയെന്ന് തോന്നുന്നു; രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്‌സൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ
cancel

പാലക്കാട്: രാജ്‌മോഹൻ ഉണ്ണിത്താനെതിരേ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ഷാഫി പറമ്പിലിനെ കുറിച്ച് പരസ്യമായ വിവാദപ്രസ്താവനകൾ നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം. എം.പിക്ക് നെല്ലിക്കാത്തളം വെക്കാനാണെന്ന് പറഞ്ഞ് പാലക്കാട്ടുനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഒരു പെട്ടി നെല്ലി അദ്ദേഹത്തിന്റെ പേരിൽ പാഴ്‌സൽ അയച്ചു. പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകരാണ് പാഴ്‌സലിന് അയച്ചത്. ഷാഫിക്കെതിരെയുള്ള ഉണ്ണിത്താന്റെ പ്രതികരണങ്ങളാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

'കാസർകോട് ജില്ലയിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പാണ് നിങ്ങളുടെ എം.പി സ്ഥാനം. അത് നിങ്ങൾ മറക്കണ്ട. ഷാഫി പറമ്പിലിന്റെ ജനപിന്തുണ കണ്ട് നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു. അതുകൊണ്ട് നിങ്ങൾ ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വെക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് നെല്ലിക്ക പാഴ്‌സൽ അയച്ചിരിക്കുന്നത്. കണ്ണൂരിൽ ഷാഫി പറമ്പിലിന് പിന്തുണയർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പുതിയ പ്രതിഷേധം. പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നത കോൺഗ്രസിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അതേസമയം, രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ മകൻ അമൽ ഉണ്ണിത്താൻ രംഗത്തുവന്നു. ഉമ്മൻ ചാണ്ടിയുടെ ശിപാർശ മറികടന്ന് ജെ.എസ്. അഖിലിന്റെ പേര് വെട്ടി മറ്റൊരാളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കിയവർക്കെതിരെയാണ് അമൽ ഉണ്ണിത്താൻ വിമർശനം ഉന്ന‍യിച്ചത്. അഖിലിനെ അയോഗ്യനാക്കിയവർ അന്ന് കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും അമൽ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു. അഖിലിന്റെ പേര് വെട്ടാൻ കാണിച്ച ധൈര്യം ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം. ഇനിയും ഒളിച്ചിരിക്കാതെ അവർ പുറത്തുവരണം. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞെന്നും ഇനി തെരഞ്ഞെടുത്ത പ്രതിഭകളെക്കൂടി കേരളം അറിയട്ടെയെന്നും അമൽ പരിഹസിച്ചു.

തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കും അതിന് നിർദേശം നൽകുന്നവർക്കുമെതിരെയും അദ്ദേഹം രംഗത്തെത്തി. അവരുടെ കമന്റുകൾ തന്റെ നിലവാരമല്ല, അവരുടെ സംസ്കാരമാണ് വിളിച്ചോതുന്നതെന്നും സൈബർ ആക്രമണം തനിക്കൊരു വിഷയമല്ലെന്നും വ്യക്തമാക്കി. ‘നിങ്ങൾക്ക് കുരക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് പറയാനുള്ളത് പറയാനും!’ -എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും അമൽ രംഗത്തെത്തിയിരുന്നു. ‘വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കാലത്തെ രാഷ്ട്രീയ തിരക്കഥ ആവര്‍ത്തിക്കാനാണോ ശ്രമം. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നത്. ഈ സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നല്‍കണം’ -എന്നാണ് അമൽ ആവശ്യപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress Sends Gooseberry Parcel to Unnithan
Next Story