Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ അക്രമത്തിന് മറുപടി​​ സ്​നേഹത്തിൻെറ ഭാഷയിൽ -രാഹുൽ

text_fields
bookmark_border
ബി.ജെ.പിയുടെ അക്രമത്തിന് മറുപടി​​ സ്​നേഹത്തിൻെറ ഭാഷയിൽ  -രാഹുൽ
cancel

കൊല്ലം: രാജ്യം ബി.ജെ.പിയാലും ആർ.എസ്​.എസിനാലും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണെന്നും ബി.ജെ.പിയ ും ആർ.എസ്​.എസും അവരുടേതല്ലാത്ത ശബ്​ദങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ്​ അധ്യക് ഷൻ രാഹുൽഗാന്ധി​. ബി.ജെ.പി വിശ്വസിക്കുന്നത്​ അവർ പ്രതിനിധാനം ചെയ്യുന്ന ആശയത്തിൽ മാത്രമാണ്​. അവർ മാത്രം ഇന്ത്യയെ ഭരിക്കണമെന്നാണ്​ അവർ എന്നും ആഗ്രഹിക്കുന്നത്​. എന്നാൽ ജനങ്ങൾ ഇന്ത്യയെ ഭരിക്കണമെന്നാണ്​ കോൺഗ്രസ്​ ആഗ്രഹിക്ക ുന്നതെന്നും രാഹുൽ പറഞ്ഞു. പത്തനാപുരത്ത്​ കൊല്ലം ലോക്​സഭാ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻെറയും മാവേലിക്കര മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷി​േൻറയും തെരഞ്ഞെടുപ്പ്​ പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ആശയങ്ങളോട്​ ​യോജിക്കാത്തവരെ തകർത്തുകളയുമെന്നാണ്​ ബി.ജെ.പിയും ആർ.എസ്​.എസും പറയുന്നത്​. പ്രധാനമന്ത്രി നരേരന്ദമോദി പറഞ്ഞതുപോലെ കോൺഗ്രസ്​ ഇല്ലാത്ത രാജ്യം എന്നതാണ്​ അവരുടെ ചിന്താഗതി. കോൺഗ്രസ്​ എന്ന ആശയത്തെ രാജ്യത്ത്​ നിന്ന്​ തുടച്ചു നീക്കുമെന്നാണ്​ പ്രധാനമന്ത്രി പറഞ്ഞത്​. കോൺഗ്രസ്​ മോദിയോട്​ പോരാടും, എന്നിട്ട്​ അദ്ദേഹത്തിൻെറ ചിന്താഗതി തെറ്റാണെന്ന്​ ബോധ്യപ്പെടുത്തും. ഞങ്ങൾ മോദിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. എന്നാൽ ഒരിക്കലും ഞങ്ങൾ അക്രമം നടത്തില്ലെന്നും ബി.ജെ.പിയുടെ അക്രമത്തോട്​ സ്​നേഹത്തിൻെറ ഭാഷയിലാണ്​ കോൺഗ്രസ്​ മറുപടി നൽകുകയെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾ സമാധാനത്തോടും സഹവർത്തിത്തത്തോടും ജീവിക്കുന്നതിൻെറ ഏറ്റവും മികച്ച ഉദാഹരണമാണ്​ കേരളം അതുകൊണ്ടാണ്​ താൻ കേരളത്തിൽ നിന്ന്​ മത്സരിക്കുന്നതെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൻെറ സഹിഷ്​ണുതയുടെ ചരിത്രവും മറ്റുള്ളവരെ മനസ്സിലാക്കുന്നതിൻെറ ചരിത്രവുമാണ്​ തന്നെ ഏറെ ആകർഷിച്ചത്​.​ ലോകമെമ്പാടുമുള്ള സംസ്​കാരങ്ങളോട്​ അപകർഷതാ ബോധത്തോടു കൂടിയല്ല, തുറന്ന മനസ്സോടെയാണ്​ കേരളം പെരുമാറിയിട്ടുള്ളത്​. ഭയത്തോടെയല്ല ആത്മവിശ്വാസത്തോടെയാണ്​ പെരുമാറിയത്​. വിദേശ രാജ്യങ്ങളെ ഉയർത്തിക്കാട്ടിയാണ്​ ബി.ജെ.പി നേതാക്കൾ സംസാരിക്കാറുള്ളതെന്നും രാഹുൽ ആരോപിച്ചു. പുറം ലോകത്തെ ആത്മവിശ്വാസത്തോടെ നോക്കിക്കാണുന്ന കേരളം ലോകരാഷ്​ട്രങ്ങൾക്ക്​ മാതൃകയാണെന്നും രാഹുൽഗാന്ധി പറഞ്ഞു.


കോൺ​ഗ്രസും ബി.ജെ.പിയും തമ്മിൽ ആശയപരമായ സംഘട്ടനം നടന്നുകൊണ്ടിരിക്കുകയാണ്​. രാജ്യത്തെ യുവാക്കൾക്ക്​ എല്ലാവർഷവും രണ്ട്​ കോടി തൊഴിലവസരങ്ങൾ, എല്ലാവരുടേയും അക്കൗണ്ടിലേക്ക്​ 15 ലക്ഷം രൂപ, കർഷകർക്ക്​ ന്യായവില തുടങ്ങി കഴിഞ്ഞ അഞ്ച്​ വർഷമായി പ്രധാനമന്ത്രി ധാരാളം വാഗ്​ധാനങ്ങൾ നൽകിയിരുന്നു. കശുവണ്ടി തൊഴിലാളികൾക്ക്​ എന്ത്​ പിന്തുണയും സഹായവുമാണ്​ പ്രധനമന്ത്രി നൽകിയ​െതന്നും രാഹുൽ ഗാന്ധി ചോദിച്ചു.

രാജ്യത്തെ ജനങ്ങൾക്ക്​ നൽകിയ ഒരു വാഗ്​ദാനം പോലും മോദി പാലിച്ചിട്ടില്ല. പക്ഷെ അനിൽ അംബാനിക്ക്​ റഫാൽ ഇടപാടിലൂടെ 30000കോടി രൂപ നൽകാമെന്ന വാഗ്​ധാനം അദ്ദേഹം പാലിച്ചിട്ടുണ്ടെന്നും രാഹുൽ പരിഹസിച്ചു. ഒരു വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിക്ക്​ ചെലവാക്കാവുന്ന തുകയാണ്​ അനിൽ അംബാനിക്ക്​ കൊടുത്തത്​. 350000 കോടി രൂപയാണ്​ രാജ്യത്തെ 15 അതിസമ്പന്നൻമാർക്കായി ചെലവഴിച്ചതെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newspathanapurammalayalam newsloksabha election 2019BJPRahul Gandhi
News Summary - congress' replay to bjp's violence with love -kerala news
Next Story