Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.സി.കെ വേണ്ട; എലത്തൂരിൽ കോൺഗ്രസിന് വിമത സ്ഥാനാർഥി

text_fields
bookmark_border
mani c kappan
cancel

കോഴിക്കോട്: എലത്തൂർ സീറ്റ് മാണി സി. കാപ്പന്‍റെ എൻ.സി.കെയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമത സ്ഥാനാർഥി മത്സരരംഗത്ത്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി വിമത സ്ഥാനാർഥിയാകും. കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് വിമത സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. നാളെ രാവിലെ പത്രിക നൽകാനാണ് തീരുമാനം.

എൻ.സി.കെ നേതാവ് സുൾഫിക്കർ മയൂരിയാണ് എലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി. എന്നാൽ, സ്ഥാനാർഥിക്കെതിരെ തുടക്കം മുതൽക്കേ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ആവശ്യം.

ഇ​ത് പേ​മെൻറ് സീ​റ്റാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​പോ​ലും ഇ​ല്ലാ​ത്ത ഒ​രു ഘ​ട​ക​ക​ക്ഷി​ക്ക് സീ​റ്റു​കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​കർ നി​ല​പാ​ടെടുത്തത്.

ഈ ​സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ എ​ട്ടു മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളും ര​ണ്ടു ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളും പ്ര​മേ​യം മു​ഖേ​ന കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ിരുന്നു. എന്നാൽ, എലത്തൂരിൽ എൻ.സി.കെ തന്നെ മത്സരിക്കുമെന്നും സീറ്റ് തിരിച്ചെടുക്കില്ലെന്നും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെയാണ് വിമത സ്ഥാനാർഥിയെ രംഗത്തിറക്കാൻ തീരുമാനമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - congress rebel candidate to contest in elathur seat
Next Story