Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോണ്‍ഗ്രസ് മേഖല...

കോണ്‍ഗ്രസ് മേഖല ജാഥകൾ; എട്ടിന്​ തുടക്കം

text_fields
bookmark_border
കോണ്‍ഗ്രസ് മേഖല ജാഥകൾ; എട്ടിന്​ തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ക, വ​ര്‍ഗീ​യ​ത തു​ര​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍ത്തി കോ​ണ്‍ഗ്ര​സി​​​​െൻറ അ​ഞ്ച് മേ​ഖ​ല ജാ​ഥ​ക​ള്‍ എ​ട്ടി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൊ​ടു​പു​ഴ, കാ​സ​ര്‍കോ​ട്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് ജാ​ഥ ആ​രം​ഭി​ക്കു​ന്ന​ത്.

15ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഗ​മി​ച്ച് സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. ജാ​ഥ​ക​ളു​ടെ പ്രാ​രം​ഭ ഘ​ട്ട​മാ​യി കെ.​പി.​സി.​സി വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍ ന​യി​ക്കു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ എ​ട്ടി​ന്​ കാ​സ​ര്‍കോ​ട്ടു​നി​ന്ന്​ ആ​രം​ഭി​ക്കും. എം.​എം. ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 14ന് ​മ​ല​പ്പു​റ​ത്ത് അ​വ​സാ​നി​ക്കും. ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന്​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ന​യി​ക്കു​ന്ന പ​ദ​യാ​ത്ര 10ന്​ ​കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

11ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ ന​യി​ക്കു​ന്ന പ​ദ​യാ​ത്ര പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും തൊ​ടു​പു​ഴ​യി​ല്‍നി​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ല്‍കു​ന്ന പ​ദ​യാ​ത്ര ഉ​മ്മ​ന്‍ ചാ​ണ്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ല​ക്കാ​ട് മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ന​യി​ക്കു​ന്ന ജാ​ഥ 11ന് ​മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam news
News Summary - Congress Rally Begins-Kerala News
Next Story