Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ എമ്മിന്​ ഭൂമി...

ശ്രീ എമ്മിന്​ ഭൂമി നൽകിയതിനെതിരെ കോൺഗ്രസ്​ പ്രതിഷേധ മാർച്ച്​

text_fields
bookmark_border
sri m and pinarayi vijayan
cancel
camera_alt

ശ്രീ എം, പിണറായി വിജയൻ

തിരുവനന്തപുരം: സംഘ്​പരിവാർ സഹയാത്രികൻ ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ സർക്കാർ ഭൂമി നൽകിയതിനെതിരെ കോൺഗ്രസ്​ പ്രതിഷേധം. സർക്കാർ ഉടമസ്​ഥതയിലുള്ള നാലേക്കർ കണ്ണായ സ്​ഥലമാണ്​ എമ്മി​ന്​ നൽകാൻ കഴിഞ്ഞ മന്ത്രിസഭ യോഗം തീരുമാനിച്ചത്​. സർക്കാർ ഭൂമി ആർ.എസ്​.എസിന്​ പതിച്ചു നൽകിയ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സു​േരന്ദ്രനും രാജിവെക്കണമെന്നാവശ്യപ്പെട്ട്​​ ചെറുവയക്കൽ വില്ലേജ്​ ഓഫിസിലേക്കാണ്​​ കോൺഗ്രസ്​ പ്രവർത്തകർ മാർച്ച്​ നടത്തിയത്​.

സത്​സംഗ്​​ ഫൗണ്ടേഷന്​ സ്​ഥലം യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാൻ എന്ന പേരിലാണ്​ ഹൗസിങ്​ ബോര്‍ഡിന്‍റെ ഉടമസ്​ഥതയിലുള്ള നാലേക്കർ അനുവദിച്ചത്​. 10 വർഷത്തേക്ക്​ ലീസിനാണ്​ ഭൂമി നൽകുന്നത്​. ആർ.എസ്​.എസ്​ -സി.പി.എം രഹസ്യ ചർച്ചക്ക്​ ഇടനിലക്കാരനായി നിന്നതിന്‍റെ പ്രതിഫലമായാണ്​ ഭൂമി നൽകിയതെന്നാണ്​ ആ​േരാപണം. അപേക്ഷിച്ച്​ ഒരുമാസത്തിനകമാണ്​ സ്​ഥലം അനുവദിച്ചതെന്ന്​ ്എം തന്നെ വെളിപ്പെടുത്തിയിരുന്നു.

സർക്കാർ ഭൂമി ആർ.എസ്​.എസിന്​ പതിച്ചു നൽകിയ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സു​േരന്ദ്രനും രാജിവെക്കണമെന്നാവശ്യപ്പെട്ട്​​ ചെറുവയക്കൽ വില്ലേജ്​ ഓഫിസിലേക്ക്​​​ കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ മാർച്ച്​


യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. രാഷ്ട്രീയ സ്വയംസേവക് സംഘവുമായും അവരുടെ മുഖപത്രമായ ഓര്‍ഗനൈസറുമായും ഉള്ള ബന്ധം നേരത്തെ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayicpmcongressSri M
News Summary - Congress protest march against allotment of land to Sri M
Next Story