തിരുവനന്തപുരം: ഇന്ധന നികുതി വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാടിനെതിരെ കോൺഗ്രസ് തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെയാണ് ജില്ല ആസ്ഥാനങ്ങളില്‍ സമരം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് സമരമെന്ന് കെ.പി.സി.സി ഒാഫിസ് അറിയിച്ചു.
തലസ്ഥാനത്ത് രാവിലെ 11 മുതല്‍ 11.15 വരെ സെക്രട്ടേറിയറ്റിന് മുമ്പില്‍നിന്ന് പാളയം-വെള്ളയമ്പലം വഴി രാജ്ഭവന് വരെയാണ് സമരം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് പാലോട് രവി അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്യും.