Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇത് ജനാധിപത്യ...

'ഇത് ജനാധിപത്യ വിശ്വാസികളുടെ അഭ്യർഥന'; രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് ചെന്നിത്തല

text_fields
bookmark_border
ഇത് ജനാധിപത്യ വിശ്വാസികളുടെ അഭ്യർഥന; രാഹുൽ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് ചെന്നിത്തല
cancel

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ വീണ്ടും കോൺഗ്രസിന്‍റെ അമരത്തേക്ക് എത്തുവാൻ രാഹുൽ ഗാന്ധി തയ്യാറാകണം. ഇത്‌ കോൺഗ്രസ് പ്രവർത്തകരുടെ മാത്രം അഭ്യർഥനയല്ല, എല്ലാ ജനാധിപത്യ വിശ്വാസികളുടേയും അഭ്യർഥനയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജവഹർലാൽ നെഹ്റുവിനെ പോലെയുള്ള നേതാക്കൾ ഉയർത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങൾ മോഡി സർക്കാറിന്‍റെ കീഴിൽ തകർന്നടിയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പുരോഗമന മതേതര ചിന്താഗതി പിന്തുടരുന്ന ജനങ്ങളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് പ്രതിപക്ഷം എന്നാൽ രാഹുൽ ഗാന്ധിയാണ്‌. പ്രതീക്ഷകൾ മുഴുവൻ രാഹുൽ ഗാന്ധിയിലാണ്‌.
It's time to rediscover India.
ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ വീണ്ടും കോൺഗ്രസിന്‍റെ അമരത്തേക്ക് എത്തുവാൻ രാഹുൽ ഗാന്ധി തയ്യാറാകണം. ഇത്‌ കോൺഗ്രസ് പ്രവർത്തകരുടെ മാത്രം അഭ്യർഥനയല്ല, എല്ലാ ജനാധിപത്യ വിശ്വാസികളുടേയും അഭ്യർഥനയാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaCongressRahul Gandhi
Next Story