Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിയും എം.വി ഗോവിന്ദനും പരാതി പൂഴ്ത്തിവെച്ചു; ഇ.എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

text_fields
bookmark_border
പാലക്കാട് എസ്.പിക്ക് പരാതി നല്‍കി
Congress leaders submitting police complaint to Palakkad SP against EN Suresh Babu and CPM leadership
cancel

പാലക്കാട്: സി.പി.ഐ.എം മുന്‍ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്.പിക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. യുവതിയുടെ പരാതി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭ്യമാക്കാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് ആവശ്യപ്പെട്ടു.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് ബാബു അവകാശപ്പെട്ടതെങ്കിലും, വനിതാ അഭിഭാഷകയുടെ പരാതിയെത്തുടർന്നാണ് സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് ശേഷം അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സുരേഷ് ബാബുവിനെതിരായ നടപടി എം.വി. ഗോവിന്ദന്‍ തള്ളിയിട്ടുണ്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസും ബി.ജെ.പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ, സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍‍ നീക്കം നടക്കുന്നതായും വിവരങ്ങളുണ്ട്.

വനിതാ അഭിഭാഷകയുടെ പരാതിയില്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. "ഇരയ്‌ക്കൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് ഒപ്പം നില്‍ക്കുന്ന സമീപനമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത്," എന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി കോടതിയല്ല വേണ്ടതെന്നും പൊലീസ് അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാന്‍ സി.പി.ഐ.എം തയ്യാറാകണമെന്നും, പാര്‍ട്ടി ഓഫീസുകള്‍ പീഡന കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ജില്ലയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനം നടക്കുന്നത് ഇത് മൂന്നാം തവണയാണെന്നും, സി.പി.ഐ.എമ്മിന്റെ സൈബര്‍ ആക്രമണങ്ങള്‍ ഭയന്നായിരിക്കാം യുവതി നേരിട്ട് പൊലീസില്‍ പരാതി നല്‍കാത്തതെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Files Police Complaint Against Former CPM Leader EN Suresh Babu, Accusing Leadership of Hiding Harassment Claims
Next Story