കർണാടകയിൽ കുടുങ്ങിയ മലയാളികൾക്ക് കോൺഗ്രസ് ബസ് സൗകര്യം ഒരുക്കും
text_fieldsതിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കർണാടകയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ ബസ് യാത്ര സൗകര്യം ഏർപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ. ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനും ബസ് സൗകര്യം ഒരുക്കിയത്.
ഇതുമായി ബന്ധപ്പെട്ട് കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍.എ. ഹാരിസ് എം.എല്‍.എക്കാണ് ഹെല്‍പ്പ് ഡെസ്‌ക് ഏകോപന ചുമതല. കർണാടക,കേരള സര്‍ക്കാറുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും.
സഹായം ആവശ്യമുള്ളവര്‍ എന്‍.എ. ഹാരിസ് എം.എല്‍.എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
