Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലസ്ഥാനത്ത് ഡി.സി.സി ഓഫിസ് ആക്രമണം; ആനാവൂരിൽ തീവെപ്പ്

text_fields
bookmark_border
തീയിട്ട കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ, ഡി.സി.സി ഓഫിസിന് കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്
dcc office attack
cancel

തിരുവനന്തപുരം/ വെള്ളറട: ബി.ജെ.പി- യുവമോർച്ച കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ, ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കുനേരെ ആക്രമണം. തിരുവനന്തപുരം ഡി.സി.സി ഓഫിസിനുനേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നപ്പോൾ നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. തീയിട്ട സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ ആനാവൂർ പാലിയോട് മേമല കളിയിൽവിള വീട്ടിൽ സുരേഷ് (40) അറസ്റ്റിലായി.

ചൊവ്വാഴ്ച അർധരാത്രിക്കുശേഷമാണ് ഡി.സി.സി ഓഫിസിനുനേരെ കല്ലേറുണ്ടായത്. പ്രധാന കവാടത്തിലെയും മുൻവശത്തെ ഗ്ലാസ് കബോർഡിലെയും ചില്ല് തകർന്നു. ബുധാനാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. മ്യൂസിയം പൊലീസ് കേസെടുത്ത് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. രണ്ടുപേർ സ്കൂട്ടറിലെത്തി ഓഫിസിനുനേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികൾ വലയിലായിട്ടുണ്ടെന്നും വൈകാതെ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രി എം. ലിജു തുടങ്ങിയവർ ഡി.സി.സി ഓഫീസ് സന്ദർശിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിഷേധിച്ച് ജില്ലയിൽ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

അതേസമയം, പാലിയോട് ജങ്ഷനിലെ കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് തീയിട്ടത്. പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫിസിനുള്ളിലെ ഫർണിച്ചറുകൾക്കും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഫ്ലക്സ് ബോർഡുകൾക്കും തീപിടിച്ചു. സമീപവാസികൾ തീയണച്ചതിനാൽ വലിയ നാശനഷ്ടം ഒഴിവായി. മാരായമുട്ടം പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കേരള സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് കരിങ്കൊടി കാണിച്ചിരുന്നു. ഇതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെ മന്ത്രിമാരെ വഴിയിൽ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിവരുകയാണ്.

കർശന നടപടി -മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ച ക്രിമിനലുകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓഫിസ് തീയിട്ട കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് പിടിയിലായത്. ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല -മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress offices attacked in Thiruvananthapuram
Next Story