തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് ഉത്തരമേഖല നേതൃയോഗം
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനായി പാർട്ടി ശക്തമാക്കുന്നതിനായി കോൺഗ്രസ് ഉത്തര മേഖ നേതൃയോഗം. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹെൻറ സാന്നിധ്യത്തിലാണ് ആറു ജില്ലകളിലെ നേതാക്കളുടെ യോഗംചേർന്നത്. ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർ എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങൾ വിശകലനം ചെയ്തു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, എൻ. സുബ്രഹ്മണ്യൻ, അഡ്വ. കെ. പ്രവീൺകുമാർ, എ.പി. അനിൽകുമാർ, കെ.സി. ജോസഫ്, പി.എം. നിയാസ് തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ജില്ലതല അവലോകനവും ആറു മുതൽ 13 വരെ ജില്ലതല പരിപാടികളും നടന്നിരുന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ യോഗങ്ങളും േചരും. ഇതു കൂടാതെയാണ് ജില്ലകളുടെ ചുമതല നൽകിയ എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖല തല യോഗങ്ങൾ.
11 മുതൽ 15 വരെ ബ്ലോക്ക് കൺവെൻഷൻ, 20 വരെ മണ്ഡലം കൺവെൻഷൻ എന്നിവയും നടക്കും. 26ന് റിപ്പബ്ലിക് ദിനത്തിനു മുമ്പ് ബൂത്തുകളുടെ പുനഃസംഘടനയും നടക്കും. നേതാക്കൾ പങ്കെടുക്കുന്ന ഗൃഹസന്ദർശനം, ഗാന്ധിജി രക്തസാക്ഷിദിനമായ 30നു മണ്ഡലം തലത്തിൽ 1506 കേന്ദ്രങ്ങളിൽ കോൺഗ്രസ് പദയാത്രകളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

