നിതീഷ് ബി.ജെ.പി വിട്ടാൽ മഹാസഖ്യം വീണ്ടും –കോൺഗ്രസ്
text_fieldsപട്ന: ജനതാദൾ-യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബി.െജ.പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടുവന്നാൽ ‘മഹാസഖ്യം’ വീണ്ടും സാധ്യമാകുമെന്ന് ബിഹാർ കോൺഗ്രസ് പ്രസിഡൻറ് ശക്തി സിങ് ഗോഹിൽ. ജനതാദൾ-യു, രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നിവയടങ്ങിയ ‘മഹാഗഡ്ബന്ധൻ’ (മഹാസഖ്യം) ആണ് 2015-17 കാലത്ത് ബിഹാർ ഭരിച്ചത്. എന്നാൽ, ഇൗ വർഷം നിതീഷ് സഖ്യം വിട്ട് ബി.ജെ.പി മുന്നണിയുടെ ഭാഗമായതോടെ അതു തകർന്നു.
ബി.ജെ.പിക്കെതിരായ വിശാല മുന്നണി രാജ്യത്തിെൻറ വളർച്ചക്കും ക്ഷേമത്തിനും ആവശ്യമാണ്. പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് മുന്നണിയെ നയിക്കണം. 2019ലെ ലോക്സഭ തെരെഞ്ഞടുപ്പിൽ മുന്നണി പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയേറെയാണ്. നിതീഷ് എൻ.ഡി.എ വിട്ടുവന്നാൽ മുന്നണികാര്യം തീർച്ചയായും ചർച്ച ചെയ്യുമെന്ന് ഗോഹിൽ പറഞ്ഞു.
