Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിലമ്പൂരിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി - കാസ ഒക്കെ അപ്പൊ ആരായി'; റോജി എം.ജോൺ

text_fields
bookmark_border
നിലമ്പൂരിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി - കാസ ഒക്കെ അപ്പൊ ആരായി; റോജി എം.ജോൺ
cancel

കൊച്ചി: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയത് തിരിച്ചടിയായെന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് എം.എൽ.എ റോജി എം.ജോൺ.

'നിലമ്പൂരിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തിയ ക്രിസംഘി - കാസ ഒക്കെ അപ്പൊ ആരായി' എന്നായിരുന്നു റോജിയുടെ പ്രതികരണം.

ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് കെ.സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിച്ചത് പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടാക്കി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നുപോയാൽ ഹിന്ദുവോട്ടുകൾ സി.പി.എം കൊണ്ടുപോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി വിഷയം സി.പി.എം കൂടുതൽ ശക്തമാക്കും. ബി.ജെ.പി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സി.പി.എം കൊണ്ടുപോകും. ജമാഅത്തെ ഇസ്‌ലാമി- യു.ഡി.ഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം എന്നും സുരേന്ദ്രൻ പറഞ്ഞു. നിലമ്പൂരിൽ അഭിഭാഷകനായ മോഹൻ ജോർജാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചത്.

കോർപറേറ്റ് നിലയിൽ പാർട്ടിയെ കൊണ്ടുപോകാൻ നിന്നാൽ പ്രവർത്തകരുടെ ആത്മവിശ്വാസം ചോർന്നുപോകുമെന്നും പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും വികസനം മാത്രം പറഞ്ഞാൽ കേരളത്തിൽ വിലപോവില്ലെന്നും വി.മുരളീധരനും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress MLA Roji M. John responds to BJP leader K. Surendran's statement
Next Story