Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ അംഗത്വവിതരണം:​ 27ന്​ നേതാക്കൾ വീടുകളിലേക്ക്

text_fields
bookmark_border
കോൺഗ്രസ്​ അംഗത്വവിതരണം:​ 27ന്​ നേതാക്കൾ വീടുകളിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ മാ​ർ​ച്ച്​ 25 മു​ത​ല്‍ 31 വ​രെ അം​ഗ​ത്വ വാ​ര​മാ​യി ആ​ച​രി​ക്കാ​ൻ കെ.​പി.​സി.​സി തീ​രു​മാ​നി​ച്ചു. അം​ഗ​ത്വ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ വാ​രാ​ച​ര​ണം. 27ന് ​മു​ഴു​വ​ന്‍ ബൂ​ത്തി​ലും സ​മ്പൂ​ര്‍ണ മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ മു​ത​ല്‍ ബൂ​ത്ത് ത​ലം വ​രെ​യു​ള്ള നേ​താ​ക്ക​ള്‍ സ്വ​ന്തം മ​ണ്ഡ​ലം, ബൂ​ത്തു​ക​ളി​ല്‍ വീ​ടു​ക​യ​റി മെം​ബ​ര്‍ഷി​പ് പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഡി​ജി​റ്റ​ല്‍ കാ​മ്പ​യി​നൊ​പ്പം ബൂ​ത്ത്, മ​ണ്ഡ​ലം ത​ല​ത്തി​ല്‍ വീ​ടു​ക​യ​റി​യു​ള്ള മെം​ബ​ര്‍ഷി​പ് വി​ത​ര​ണ​വും ന​ട​ത്തും. അ​ഞ്ചു​രൂ​പ​യാ​ണ് അം​ഗ​ത്വ ഫീ​സ്. മെം​ബ​ര്‍ഷി​പ് പ്ര​വ​ര്‍ത്ത​നം ചി​ട്ട​യാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കാ​ന്‍ ബ്ലോ​ക്കി​ല്‍നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ത്ത എ​ൻ​ഡോ​ളേ​ഴ്‌​സി​ന് ഈ​മാ​സം 18നും 21​നും ഇ​ട​യി​ല്‍ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress membership campaign
News Summary - Congress membership distribution: Leaders go home on the 27th
Next Story