Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂറുമാറിയ കോൺഗ്രസ്...

കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ തിരിച്ചെത്തി; കാളികാവിൽ സി.പി.എമ്മിന് ഭരണം നഷ്​ടമാകും

text_fields
bookmark_border
kalikavu1
cancel
camera_alt??????? ?????????? ?????????? ??. ?????????

കാളികാവ് (മലപ്പുറം): ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം. സി.പി.എമ്മിലെ എൻ. സൈതാലിക്കെതിരെയാണ് തിങ്കളാഴ്ച രാവിലെ പത്തോടെയു.ഡി.എഫ് അംഗങ്ങൾ കാളികാവ് ബ്ലോക്ക് ബി.ഡി.ഒ കേശവദാസിന് മുമ്പാകെ നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ സി.പി.എം -എട്ട്, കോൺഗ്രസ് -ആറ്, മുസ്ലിം ലീഗ് -4 എന്നിങ്ങനെയാണ് കക്ഷി നില.

കോൺഗ്രസിലെ കെ. നജീബ് ബാബു, ഇ.കെ. മൻസൂർ, എം. സുഫൈറ എന്നീ അംഗങ്ങൾ ആറ് മാസം മുമ്പ് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെ ലീഗിലെ വി.പി. നാസർ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.

ഈ മൂന്ന് അംഗങ്ങളും തിരിച്ച് കോൺഗ്രസിനൊപ്പം ചേരാൻ തീരുമാനിച്ചതോടെ രണ്ടാഴ്ച്ചക്കുശേഷം നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സി.പി.എമ്മിലെ എൻ.സൈതാലിക്ക് പ്രസിഡൻ്റ് സ്ഥാനം നഷ്​ടപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskalikavu panchayathpanchayath president. motion of non-confidence
News Summary - congress members went back to udf cpm to lose power in kalikavu gramapanchayath- kerala
Next Story