കോൺഗ്രസാണ് പേക്ഷ കൈപ്പത്തി ചിഹ്നം വേണ്ട
text_fieldsനെടുങ്കണ്ടം: പാർട്ടി കോൺഗ്രസുതന്നെ. നേതാവുമാണ്. പേക്ഷ ജനവിധി തേടുന്നെങ്കിൽ സ്വതന്ത്രനായിതന്നെ വേണമെന്നാണ് നെടുങ്കണ്ടം പഞ്ചായത്ത് 17ാം വാർഡിൽ മത്സരിക്കാൻ തയാറെടുക്കുന്ന നേതാവിെൻറ നിലപാട്.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുെടതാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കേണ്ടെന്ന കൗതുകകരമായ അടവുനയം. എൽ.ഡി.എഫ് സ്വതന്ത്രരെ ധാരാളം പരീക്ഷിക്കാറുണ്ടെങ്കിലും യു.ഡി.എഫിൽ ഇത് അത്ര പരിചിതമല്ല.
അതും പാർട്ടി നേതാവായിരിക്കെ പ്രത്യേകിച്ചും. കോൺഗ്രസ് റിബലായി മത്സരിച്ച് 2010ൽ ഇേത വാർഡിൽ ജയിച്ചുകയറിയ ഇദ്ദേഹം കഴിഞ്ഞ തവണ ഭാര്യയെ സ്വതന്ത്രയായി നിർത്തിയും വാർഡിനെ ഒപ്പം നിർത്തി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു നേതാവ്.

