Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാര്‍ മുതല്‍...

വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ കോൺഗ്രസി​െൻറ ലോങ്​ മാര്‍ച്ച്

text_fields
bookmark_border
congress
cancel

തിരുവനന്തപുരം: വാളയാര്‍ കേസ് സർക്കാറിനെതിരായ രാഷ്​ട്രീയായുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതി​​െൻറ ഭാഗമായ ി വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ്​ മാര്‍ച്ച് നടത്താന്‍ കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി യോഗം തീരുമാനി ച്ചു. ഈ മാസം അഞ്ചിന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്ര​​െൻറ നേതൃത്വത്തിലായിരിക്കും ബഹുജന മാര്‍ച്ച ് ആരംഭിക്കുക. വാളയാറിനു പുറമെ അട്ടപ്പാടിയിലെ മാവോവേട്ടയും സർക്കാറിനെതിരെ ഉപയോഗിക്കാനും യോഗത്തിൽ ധാരണയായ ി.

ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നേതൃത്വത്തി​​െൻറ വീഴ്​ചയാണെന്ന ​െപാതുവികാരമാണ്​ യോഗത്തിൽ ഉണ്ടായത്​. സംഘടന സംവിധാനത്തിലെയും പ്രചാരണത്തിലെയും പോരായ്​മ തിരിച്ചടിക്ക്​ കാരണമായെന്ന്​ നേതാക്കൾ ചൂണ്ടിക്കാട്ടി.

സിറ്റിങ്​​ സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ തിരിച്ചടി അന്വേഷിക്കാൻ സമിതി രൂപവത്​കരിക്കുന്നത്​ സംബന്ധിച്ച്​ യോഗത്തിൽ ഭിന്നാഭിപ്രായം ഉയർന്നു. തുടർന്ന്​, ഉപതെരഞ്ഞെടുപ്പ്​ തിരിച്ചടി സംബന്ധിച്ച്​ അന്വേഷണം വേണ്ടെന്ന്​​ ധാരണയായി.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ്​​ എം.എല്‍.എമാരെ സ്​ഥാനാർഥികളായാക്കിയത്​ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന എം.എം. ഹസ​​െൻറ അഭിപ്രായത്തെ കെ. മുരളീധരനും വി.എം. സുധീരനും പിന്തുണച്ചു. എന്‍.എസ്.എസ്​ സ്വീകരിച്ച ശരിദൂര നിലപാട് വഴി ബി.ജെ.പിയിലേക്കുള്ള വോ​െട്ടാഴുക്ക് തടയാനായെന്ന്​ വിലയിരുത്തിയ യോഗം, എന്‍.എസ്.എസിനെ പൂർണമായി പിന്തുണക്കാനും തീരുമാനിച്ചു.

വിവാദമില്ലാതെ പ്രവര്‍ത്തിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കും മുന്നണിക്കും വിജയിക്കാനായി. വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് വോട്ട് സി.പി.എമ്മിന് പോയതിനൊപ്പം സംഘടനാവീഴ്ചയുമുണ്ടായെന്ന്​ കെ. മുരളീധരൻ പറഞ്ഞു. സ്​ഥാനാർഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാനാകാത്തത് പോരായ്മയായെന്ന്​ കെ. സുധാകരന്‍, എം.എം. ഹസൻ എന്നിവർ ചൂണ്ടിക്കാട്ടി.

സംഘടനാ സംവിധാനം ദുര്‍ബലമായിരിക്കുന്നത്​ പരിഗണിച്ച്​ എത്രയും വേഗം കെ.പി.സി.സി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന​ ​െപാതുവികാരം യോഗത്തിൽ ഉണ്ടായി.

മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ കൂടിയാലോചിച്ച് പട്ടിക തയാറാക്കി എത്രയും വേഗം ഹൈകമാൻഡില്‍നിന്ന്​ അനുമതി നേടണമെന്ന്​ യോഗം നിര്‍ദേശിച്ചു. പുനഃസംഘടനയിൽ എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കിയാല്‍ പരസ്യമായി പ്രതികരിക്കുമെന്ന് പി.ജെ. കുര്യന്‍ മുന്നറിയിപ്പ് നല്‍കി. ഒരാള്‍ക്ക് ഒരു പദവി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യൂത്ത് കോണ്‍ഗ്രസ് നിർജീവമായത്​ പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധിയാണെന്ന് യോഗം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpcckerala newswalayar
News Summary - congress long march from trivandrum to walayar
Next Story